'കറി ആന്‍ഡ് സയനൈഡ്' ട്രെന്‍ഡിംഗ്; നെറ്റ്ഫ്‌ളിക്‌സിനെതിരെ ഹര്‍ജിയുമായി കൂടാത്തായി കേസിലെ രണ്ടാം പ്രതി

നെറ്റ്ഫ്‌ളിക്‌സില്‍ എത്തിയ ‘കറി ആന്‍ഡ് സയനൈഡ്: ദ ജോളി ജോസഫ്’ എന്ന ഡോക്യുമെന്ററിക്ക് എതിരെ കൂടത്തായി കേസിലെ രണ്ടാം പ്രതി. എം.എസ് മാത്യുവാണ് നെറ്റ്ഫ്‌ളിക്‌സിനെതിരെ ഹര്‍ജിയുമായി രംഗത്തെത്തിയത്. കൂടത്തായി കേസ് സംബന്ധിച്ച് നെറ്റ്ഫ്‌ളിക്‌സും ഓണ്‍ലൈന്‍ മാധ്യമങ്ങളും ചാനലുകളും തെറ്റായ വിവരം പ്രചരിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.

ഡിസംബര്‍ 22ന് ആണ് കറി ആന്‍ഡ് സയനൈഡ്: ദ ജോളി ജോസഫ് കേസ് എന്ന പേരില്‍ നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്റ് പുറത്തിറങ്ങിയത്. യഥാര്‍ത്ഥ ദൃശ്യങ്ങളും അഭിമുഖങ്ങളുമെല്ലാം ഉള്‍പ്പെടുത്തിയാണ് സീരീസ് പുറത്തിറങ്ങിയത്.

മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ സ്ട്രീമിംഗ് തുടരവെയാണ് എം.എസ് മാത്യു ഇതിനെതിരെ ഹര്‍ജിയുമായി രംഗത്തെത്തിയത്. ഈ ഹര്‍ജി പ്രോസിക്യൂഷന്റെ മറുപടിക്കായി 29-ാം തീയതിയിലേക്ക് മാറ്റി. ചികിത്സയ്ക്കായി ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് ജോളി സമര്‍പ്പിച്ച ഹര്‍ജിയും മറ്റു കേസുകളും അന്ന് കോടതി പരിഗണിക്കും.

അതേസമയം, കേരളം നടുങ്ങിയ കൂടത്തായി കൂട്ടക്കൊലയുടെ രഹസ്യങ്ങളുടെ മറ നീക്കി കൊണ്ടാണ് കറി ആന്‍ഡ് സയനൈഡ് ഡോക്യുമെന്ററി നെറ്റ്ഫ്ളിക്സില്‍ എത്തിയത്. മികച്ച പ്രതികരണങ്ങളാണ് ഡോക്യുമെന്ററിക്ക് ലഭിച്ചു കൊണ്ടിരുന്നത്

കേരള സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു കൂടത്തായി കൊലപാതക കേസ്. 2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ഒരു കുടുംബത്തിലെ ആറ് പേരെ സയനൈഡ് നല്‍കി ജോളി ജോസഫ് കൊലപ്പെടുത്തിയത്. കൂടത്തായി കേസിന്റെ ഇതുവരെ ആരും സംസാരിക്കാത്തൊരു വശമാണ് ഈ ഡോക്യുമെന്ററി പറഞ്ഞത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്