'സാലാര്‍ പാര്‍ട്ട് 2'വില്‍ പ്രഭാസിന് വില്ലന്‍ ഡോണ്‍ ലി അണ്ണന്‍?; സോഷ്യല്‍ മീഡിയ കത്തിച്ച് ആരാധകര്‍

‘ഡോണ്‍ ലി അണ്ണന്‍’ എന്ന് ഇന്ത്യന്‍ സിനിമാ പ്രേമികള്‍ സ്‌നേഹത്തോടെ വിളിക്കുന്ന കൊറിയന്‍ താരം മാങ് ഡോങ് സിയോക് ഇന്ത്യന്‍ സിനിമയിലേക്ക്. ഡോണ്‍ ലി അണ്ണന്‍ തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ സാധ്യതയുണ്ട് എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

കഴിഞ്ഞ ദിവസം അദ്ദേഹം പ്രഭാസിന്റെ ‘സാലാര്‍ പാര്‍ട്ട് 2’ പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പങ്കുവെച്ചിരുന്നു. ഇതാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് വഴി തെളിച്ചിരിക്കുന്നത്. വിവിധ ദേശീയ മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Korean superstar Don lee shares Salaar 2 poster : r/ChitraLoka

ഇടക്കാലത്ത് താരത്തിന്റെ മലയാള എന്‍ട്രിയെച്ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ ലാല്‍ ചിത്രം, ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനില്‍ താരം എത്തുന്നുവെന്ന പ്രചാരണം സോഷ്യല്‍ മീഡിയകളില്‍ അടക്കം പ്രചരിച്ചിരുന്നു. ഫാന്‍മെയ്ഡ് പോസ്റ്ററുകളടക്കം മാങ് ഡോങ്ങിന്റേതെന്ന തരത്തില്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ ഡോണ്‍ ലി അണ്ണന്റെ ഇന്ത്യന്‍ അരങ്ങേറ്റവുമായി ബന്ധപ്പെട്ട് ഇതുവരെ അണിയറപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് സ്ഥിരീകരണങ്ങളൊന്നു ഉണ്ടായിട്ടില്ല.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം