'ശുഭരാത്രി'ക്ക് ശേഷം '#അവള്‍ക്കൊപ്പം'; സംഭവ കഥയെ ആസ്പദമാക്കി സിനിമ പ്രഖ്യാപിച്ച് സംവിധായകന്‍ വ്യാസന്‍

പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ വ്യാസന്‍. ‘#അവള്‍ക്കൊപ്പം’ എന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് കോള്‍ ആണ് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ഒരു സംഭവ കഥയെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥയും വ്യാസന്‍ തന്നെയാണ് ഒരുക്കുന്നത്. ദിലീപ് ചിത്രം ശുഭരാത്രിക്ക് ശേഷം വ്യാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അവള്‍ക്കൊപ്പം.

യുകെ സ്റ്റുഡിയോസിന്റെ സഹകരണത്തോടെ ഫിലിം ക്രാഫ്റ്റ് അവതരിപ്പിക്കുന്ന ചിത്രത്തില്‍, സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാവുന്ന മാനസികാരോഗ്യപരമായ എല്ലാകാര്യങ്ങളിലും പരിഹാരം കാണാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥയാണ് നായിക കഥാപാത്രം.

ICDS പ്രോജക്ടിന് കീഴില്‍ ഒരു സൈക്കോസോഷ്യല്‍ കൗണ്‍സിലറായ യുവതി തന്റെ ജോലിക്കിടയില്‍ പരിചയപ്പെടുന്ന ഒരു പെണ്‍കുട്ടിക്ക് വേണ്ടി നടത്തുന്ന പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘അവള്‍ക്കൊപ്പം’.

മലയാളത്തിലെ പ്രമുഖ നായിക മുഖ്യ വേഷത്തില്‍ അഭിനയിക്കുന്ന ഈ ചിത്രത്തില്‍ തുല്യ പ്രാധാന്യമുള്ള വേഷത്തില്‍ അഭിനയിക്കാന്‍ ഒമ്പതിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ള വെളുത്ത മെലിഞ്ഞ പെണ്‍ക്കുട്ടിയെ ആവശ്യമുണ്ട്.

ഒപ്പം പത്ത് വയസ്സുളള ഒരു ആണ്‍കുട്ടിക്കും അഭിനയിക്കാന്‍ അവസരമുണ്ട്. വ്യത്യസ്ത സൈസിലുള്ള എഡിറ്റ് ചെയ്യാത്ത ഫോട്ടോകളും 35 സെക്കന്‍ഡില്‍ കവിയാത്ത വീഡിയോയും മാര്‍ച്ച് ഒന്നിന് മുമ്പ് kpvyasanfilmmaker@gmail.com എന്ന മെയില്‍ ഐഡിയില്‍ അയയ്ക്കാനാണ് കാസ്റ്റിംഗ് കോളില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു