പൃഥ്വിരാജിനോളം ശ്രദ്ധ നേടിയോ ഗോകുല്‍? കണ്ണ് നനയിക്കുന്ന ട്രാന്‍സ്ഫര്‍മേഷന്‍.. പ്രചോദനമായത് ക്രിസ്റ്റിയന്‍ ബെയ്ല്‍; പങ്കുവച്ച് നടന്‍

‘ആടുജീവിത’ത്തിലെ പ്രകടനത്തിന് പൃഥ്വിരാജ് കൈയ്യടി നേടുമ്പോള്‍ അതിനൊപ്പം തന്നെ നടന്‍ കെ.ആര്‍ ഗോകുലും പ്രശംസകള്‍ നേടുന്നുണ്ട്. പൃഥ്വിരാജ് നടത്തിയ അതേ ബോഡി ട്രാന്‍സ്ഫര്‍മേഷന്‍ തന്നെയാണ് ചിത്രത്തില്‍ ഹക്കീം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗോകുലും നടത്തിയിരിക്കുന്നത്. താന്‍ എടുത്ത കഠിനമായ ഡയറ്റിനെ കുറിച്ച് ഗോകുല്‍ തുറന്നുപറഞ്ഞിട്ടുമുണ്ട്.

താന്‍ നടത്തിയ ട്രാന്‍സ്ഫര്‍മേഷന്റെ ഒരു ഞെട്ടിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തോടൊപ്പം, തനിക്ക് ഇങ്ങനൊരു ശ്രമം നടത്താന്‍ പ്രചോദനമായത് ബോളിവുഡ് താരം ക്രിസ്റ്റ്യന്‍ ബെയില്‍ ആണെന്നും ഗോകുല്‍ പറയുന്നുണ്ട്.


ആടുജീവിതത്തിന് വേണ്ടി തയാറെടുക്കുമ്പോള്‍ എനിക്ക് പ്രചോദനമായത് ക്രിസ്റ്റിയന്‍ ബെയ്‌ലിന്റെ ഡെഡിക്കേഷന്‍ ആണ്. ‘ദ മെഷിനിസ്റ്റ്’ എന്ന ചിത്രത്തിനായി ക്രിസ്റ്റ്യന്‍ ബെയ്ല്‍ വെള്ളവും ഒരു ആപ്പിളും ഒരു കപ്പ് കാപ്പിയും കുടിച്ച് 28 കിലോയാണ് കുറിച്ചത്. അത് തന്നെ പ്രചോദിപ്പിച്ചും എന്നാണ് ഗോകുല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

ഇതേ രീതിയില്‍ തന്നെയാണ് താന്‍ ഡയറ്റ് ചെയ്തത് എന്നും ഗോകുല്‍ പറഞ്ഞിരുന്നു. 65 കിലോയില്‍ നിന്നും 44 കിലോയാക്കിയാണ് ഗോകുല്‍ ശരീരഭാരം കുറച്ചത്. മൂന്ന് ദിവസം വെള്ളവും കാപ്പിയും മാത്രം കുടിച്ചതിനെ തുടര്‍ന്ന് മൂന്നാം ദിവസം താന്‍ ബോധരഹിതനായി വീണുവെന്ന് ഗോകുല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

പിന്നീട് മുന്തിരി ജ്യൂസ്, റോബസ്റ്റ് അങ്ങനെയുള്ള ചില പഴങ്ങള്‍ മാത്രമാക്കി. ചില ദിവസങ്ങളില്‍ ഹക്കീം മസരയില്‍ കഴിക്കുന്നത് പോലെ കുബ്ബൂസ് വെള്ളത്തില്‍ മുക്കിയും കഴിച്ചു. കാരണം, ഹക്കീം അനുഭവിച്ച കാര്യങ്ങളിലൂടെ കടന്നു പോയാലെ ആ കഥാപാത്രത്തിനോട് നീതി പുലര്‍ത്താന്‍ സാധിക്കുള്ളു എന്നാണ് ഗോകുല്‍ പറയുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം