നായകന്മാരില്‍ വിശ്വസിക്കാത്ത ചിലരുണ്ട്, അവര്‍ എന്റെ അച്ഛനെ കണ്ടുമുട്ടിയിട്ടില്ല, മിസ് യു വാപ്പ: കൃഷ്

അന്തരിച്ച നടന്‍ സത്താറിനെ അനുസ്മരിച്ച് മകനും നടനുമായ കൃഷ് ജെ സത്താര്‍ ചില ആളുകള്‍ നായകന്മാരില്‍ വിശ്വസിക്കുന്നില്ല, എന്നാല്‍ അവര്‍ എന്റെ അച്ഛനെ കണ്ടുമുട്ടിയിട്ടില്ല..” “ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു… മിസ് യൂ വാപ്പ” എന്ന അടിക്കുറിപ്പോടെ കുട്ടിക്കാല ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്.

സത്താറിന്റെയും മുന്‍ഭാര്യയും നടിയുമായ ജയഭാരതിയുടേയും മകനാണ് കൃഷ്. കഴിഞ്ഞ ദിവസമാണ് കരള്‍രോഗം രൂക്ഷമായതിനെ തുടര്‍ന്ന് സത്താര്‍ അന്തരിച്ചത്.

1979-ല്‍ ആണ് സത്താറും അന്ന് സൂപ്പര്‍ നായികയായിരുന്ന ജയഭാരതിയും തമ്മിലുള്ള വിവാഹം. 1984 സെപ്റ്റംബര്‍ 14ന് ആണ് കൃഷ് ജനിക്കുന്നത്. 1987-ല്‍ ഇവര്‍ വേര്‍പിരിഞ്ഞ ശേഷം കൃഷ് അമ്മയ്ക്കൊപ്പമാണ് താമസം.

2013-ല്‍ സിദ്ധിഖിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങിയ ലേഡീസ് ആന്‍ഡ് ജെന്റില്‍മാനിലൂടെയാണ് കൃഷ് അഭിനയരംഗത്തെത്തുന്നത്. ലണ്ടനില്‍ തന്നെ കോക്ടെയ്ല്‍ ബാര്‍ റെസ്റ്റോറന്റ് നടത്തുകയാണ് കൃഷ് ഇപ്പോള്‍.

Krish J Sathar