കൃഷ്ണകുമാറിന് വേണ്ടി മക്കളുടെ ഇലക്ഷന്‍ പ്രചാരണം; ഇളയമകളുടെ ഇലക്ഷന്‍ പ്രൊമോ വീഡിയോ പങ്കുവെച്ച് താരം

ബിജെപി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് മത്സരിക്കാന്‍ ഒരുങ്ങുന്ന നടന്‍ കൃഷ്ണകുമാറിന് വേണ്ടി പ്രൊമോ വീഡിയോ തയ്യാറാക്കി ഇളയ മകള്‍ ഹന്‍സിക. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹന്‍സിക തയ്യാറാക്കിയ വീഡിയോയാണ് കൃഷ്ണകുമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

വിജയ് ചിത്രം മാസ്റ്ററിലെ “വാത്തി കമ്മിംഗ്” എന്ന ഗാനവും കൃഷ്ണകുമാറിന്റെ ഇലക്ഷന്‍ പോസ്റ്ററുകളും ഉള്‍പ്പെടുത്തിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഈ ഗംഭീര വീഡിയോ ഒരുക്കിയതിന് നന്ദി എന്ന് പറഞ്ഞാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

അതേസമയം, തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കിയതില്‍ നന്ദിയുണ്ടെന്നും കേരളത്തിലേക്ക് പദ്ധതികള്‍ നേരിട്ടു കൊണ്ടു വരാന്‍ ശ്രമിക്കുമെന്നുമാണ് കൃഷ്ണകുമാര്‍ പറയുന്നത്. തിരുവനന്തപുരത്ത് ഇടതും വലതും ഭരണം വന്നു പോയിട്ടുണ്ട്.

മെച്ചപ്പെട്ട ജീവിതം എന്ന വിഷയമാണ് താന്‍ ഇവിടെ തുറന്നു കാണിക്കാന്‍ ആഗ്രഹിക്കുന്നത്. ശംഖുമുഖം തുറമുഖത്തിന്റെ അവസ്ഥ തന്നെ ഉദാഹരണം. വികസനങ്ങള്‍ ഉണ്ടാകുന്നില്ല. കേരളത്തിലേയ്ക്ക് പദ്ധതികള്‍ നേരിട്ടു കൊണ്ടുവരാന്‍ ശ്രമിക്കും എന്നാണ് താരം പറഞ്ഞത്.

Latest Stories

'എഴുത്തിന്റെ കുലപതി എംടി ഇനി ഓർമ, വിട നൽകി മലയാളം'; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

ശബ്ദിക്കരുത്! റാഹ പേടിക്കുമെന്ന് ആലിയ; പാപ്പരാസികളെ ഞെട്ടിച്ച് കുഞ്ഞിന്റെ ആശംസകള്‍, വീഡിയോ വൈറല്‍

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കൂട്ടനടപടി; റവന്യു വകുപ്പില്‍ 34 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

'ഞാന്‍ ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമില്‍ ഉണ്ടായിരുന്നെങ്കില്‍ അക്കാര്യം ഗംഭീറിനോട് പറയുമായിരുന്നു'; വിയോജിപ്പ് പരസ്യമാക്കി ഇര്‍ഫാന്‍ പത്താന്‍

'രണ്ട് തവണ ചൂടുവെള്ളത്തിൽ വീണ അവസ്ഥയാണിപ്പോൾ'; ഗോപി സുന്ദറുമായി പിരിഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി അമൃത സുരേഷ്

കാനഡയില്‍ നിന്ന് യുഎസിലേക്ക് കടക്കാന്‍ 60 ലക്ഷം; മനുഷ്യക്കടത്തിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് വന്‍ റാക്കറ്റെന്ന് ഇഡി

ക്രിസ്മസിന് മലയാളികൾ കുടിച്ച് തീർത്തത് 152 കോടിയുടെ മദ്യം; 2023 ലേക്കാൾ 24% വർധനവ്, റെക്കോർഡ് വില്പന

മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞു, നിരസിച്ചതോടെ രാജ്യസഭാ സീറ്റ് തരാമെന്നായി.. പക്ഷെ: സോനു സൂദ്

നെഞ്ചില്‍ പോറലുണ്ടാക്കിയ വാക്കുകള്‍: എംടി

ഇത് തല ഇല്ലെടാ, തല എടുക്കുറവന്‍..; ബുംമ്ര എന്തുകൊണ്ട് ഒരു ചാമ്പ്യന്‍ ബോളര്‍ ആണെന്ന് ലോകത്തിനേ അറിയിക്കുന്ന മറ്റൊരു ഡിസ്‌പ്ലേ