ഒരു വെറൈറ്റി വീഡിയോയുമായി എത്തിയിരിക്കുകയാണ് നടൻ കൃഷ്ണകുമാറും മകള്‍ ദിയ കൃഷ്ണയും.
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സറായ ദിയയുടെ ഏറ്റവും പുതിയ വീഡിയോയിലാണ് ഇരുവരും ചേർന്ന് കിടിലന്‍ ചുവടുകള്‍ വെക്കുന്നത്. രണ്ട് പേരും ലുങ്കിയുടുത്ത് പെര്‍ഫ്ക്റ്റ് ഓകെ എന്ന വൈറല്‍ റാപ്പിനാണ് ചുവട് വെച്ചിരിക്കുന്നത്.
ഇതിനോടകം തന്നെ വീഡിയോ വൈറലായി കഴിഞ്ഞു.
കൃഷണകുമാറും, ദിയയും മമ്മൂട്ടി ചിത്രമായ വണ്ണിലാണ് അവസാനമായി അഭിനയിച്ചത്. ദിയയുടെ ആദ്യ ചിത്രം കൂടിയായിരുന്നു വണ്‍. ചിത്രത്തില്‍ രമ്യ എന്നാണ് ഇഷാനിയുടെ കഥാപാത്രത്തിന്റെ പേര്.
മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി എത്തിയ ചിത്രമായിരുന്നു വണ്‍.
സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ബോബി സഞ്ജയ്യാണ് നിര്‍വ്വഹിച്ചത്. കടക്കല്‍ ചന്ദ്രന്‍ എന്നാണ് ചിത്രത്തിലെ മമ്മുട്ടിയുടെ കഥാപാത്രത്തിന്റെ പേര്.