അന്ന് അവര്‍ ക്രൂരമായാണ് എന്നോട് പെരുമാറിയത്, കരഞ്ഞു പോയി: കൃതി സനോന്‍

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ താരമാണ് കൃതി സനോന്‍. ആലിയ ഭട്ടിനൊപ്പമാണ് ഇത്തവണത്തെ ദേശീയ പുരസ്‌കാരം കൃതി പങ്കിട്ടത്. ബോളിവുഡില്‍ ഗ്രാന്‍ഡ് ഫാദേഴ്‌സ് ഇല്ലാത്ത താരം വളരെ കഷ്ടപ്പെട്ടാണ് തന്റേതായ ഇടം കണ്ടെത്തിയത്. ഇതിനിടെ താന്‍ നേരിട്ട മോശം ്‌നുഭവം പങ്കുവച്ചിരിക്കുകയാണ് താരം.

”എന്റെ ആദ്യത്തെ റാംപ് ഷോയായിരുന്നു. ഞാന്‍ കൊറിയോഗ്രാഫി മോശമാക്കിയെന്ന് പറഞ്ഞ് എന്നോട് ക്രൂരമായി കൊറിയോഗ്രാഫര്‍ പെരുമാറി. അത് ഒരു ഫാംഹൗസില്‍ ആയിരുന്നു. 50 മോഡലുകളുടെ മുന്നില്‍ വെച്ച് മോശമായി എന്നെ കൊറിയോഗ്രാഫര്‍ ശകാരിച്ചു.”

”വളരെ മോശമായ പെരുമാറ്റമായിരുന്നു താന്‍ നേരിട്ടത്. വളരെ നേരം പിടിച്ചു നിന്നു. പക്ഷേ പിന്നീട് ഞാന്‍ കരഞ്ഞുപോയി. അതിന് ശേഷം അവര്‍ക്കൊപ്പം ജോലി ചെയ്തിട്ടില്ല” എന്നാണ് കൃതി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

അതേസമയം, ‘മിമി’ എന്ന സിനിമയിലെ പ്രകടനത്തിനാണ് കൃതിക്ക് അവാര്‍ഡ് ലഭിച്ചത്. ലക്ഷ്മണ്‍ ഉതേകറാണ് ചിത്രത്തിന്റെ സംവിധാനം. ‘മിമി റാത്തോര്‍’ എന്ന കഥാപാത്രമായിരുന്നു ചിത്രത്തില്‍ കൃതി സനോനിന്. പങ്കജ് ത്രിപാതി, സുപ്രിയ പതാക, മനോജ്, ജയാ ഭട്ടാചാര്യ, പങ്കജ് ഷാ, അമര്‍ദീപ് ഝാ തുടങ്ങി ഒട്ടേറേ താരങ്ങളും ചിത്രത്തില്‍ വേഷമിട്ടിരുന്നു.

‘ആദിപുരുഷ്’ ആണ് കൃതിയുടേതായി ഒടുവിലെത്തിയ ചിത്രം. പ്രഭാസ് നായകനായി വേഷമിട്ടപ്പോള്‍ ചിത്രത്തില്‍ ജാനകിയായിട്ടായിരുന്നു കൃതി സനോന്‍ എത്തിയത്. എന്നാല്‍ 700 കോടി ബജറ്റിലൊരുക്കിയ ചിത്രം പരാജയമായിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം