'ക്രിഷ് 4' വരുന്നു'; ഹൃതിക് റോഷന്‍

ക്രിഷ് വീണ്ടും എത്തുമെന്ന് അറിയിച്ച് നടന്‍ ഹൃത്വിക് റോഷന്‍. ‘ക്രിഷ് 4’ന്റെ പണിപ്പുരയിലാണ് താനെന്നും ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടനെ ഉണ്ടാകുമെന്നും ഹൃത്വിക് റോഷന്‍ പറഞ്ഞു. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ വെളിപ്പെടുത്തല്‍.

ക്രിഷ് 4-മായി ബന്ധപ്പെട്ട ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചെറിയൊരു സാങ്കേതിക പ്രശ്‌നമുണ്ട്. 2023 അവസാനത്തോടെ ആ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഉടന്‍ തന്നെ അത് സംഭവിക്കും. മറ്റ് കാര്യങ്ങളെല്ലാം ഞാന്‍ എന്റെ നിര്‍മ്മാതാക്കള്‍ക്ക് വിട്ട് കൊടുക്കുകയാണ്. ബാക്കി എല്ലാം അവര്‍ പറയും.

ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഉടന്‍ ഉണ്ടാകും’, ഹൃത്വിക് റോഷന്‍ പറഞ്ഞു. 2003ല്‍ പുറത്തിറങ്ങിയ ‘കോയി മില്‍ ഗയ’ ആണ് ക്രിഷ് സീരീസിലെ ആദ്യ ചിത്രം. 2006ല്‍ ‘ക്രിഷും’ 2013ല്‍ ‘ക്രിഷ് 3’യും റിലീസ് ചെയ്തിരുന്നു.

ആദ്യ രണ്ട് ചിത്രങ്ങളും ബോക്‌സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. വന്‍ ഹൈപ്പോടെ എത്തിയ ‘ക്രിഷ് 3’യ്ക്ക് പക്ഷേ ബോക്‌സ് ഓഫീസില്‍ വേണ്ടത്ര ശോഭിക്കാന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രാകേഷ് റോഷനാണ് മൂന്ന് ചിത്രങ്ങളും സംവിധാനം ചെയ്തത്.

Latest Stories

മലമ്പുഴ യക്ഷി തകര്‍ക്കാന്‍ രാഹുല്‍ ഈശ്വര്‍ ഒരു ചുറ്റികയുമായി പുറപ്പെടുമോ? വിഗ്രഹങ്ങള്‍ക്ക് മാക്‌സി ഇടീപ്പിക്കുമോ: ശ്രീയ രമേഷ്

കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥിനികളോട് ലൈംഗികാതിക്രമം; ബസ് ഡ്രൈവറും സഹായിയും അറസ്റ്റിൽ

ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് മിശിഹാ വരുന്നു; ലയണൽ മെസി വരുന്ന തിയതി അറിയിച്ച് കായിക മന്ത്രി

വിദ്യാർത്ഥിനികളോട് ഷർട്ട് ഊരി ബ്ലെസറുകൾ ധരിച്ച് പോകാൻ ശിക്ഷ നൽകി പ്രിൻസിപ്പാൾ; പരാതിയുമായി രക്ഷിതാക്കൾ

ചാമ്പ്യൻസ് ട്രോഫി: ജസ്പ്രീത് ബുംറയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ക്യാമ്പിൽ ആശങ്ക; ഞെട്ടലോടെ ആരാധകർ

പത്തനംതിട്ട പീഡനം: സ്വകാര്യ ബസിനുള്ളിലും കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിരുന്നു; നവവരൻ ഉൾപ്പടെ മൂന്നു പേർ കൂടെ അറസ്റ്റിൽ

ഘടകക്ഷികളെ തളളിപറയാതെ അവരെ കൂടെ നിർത്തുകയാണ് വേണ്ടത്; സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ എൻസിപിക്ക് പിന്തുണ നൽകി മുഖ്യമന്ത്രി

നടി ഹണി റോസ് നൽകിയ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ ഇന്ന് കേസ് എടുക്കും

ഗൗരി ലങ്കേഷ് വധം; വിധി ഉടന്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് കോടതി; അവസാന പ്രതിയ്ക്കും ജാമ്യം

കായിക താരത്തെ പീഡിപ്പിച്ച സംഭവം; ഇതുവരെ അറസ്റ്റിലായത് 20 പേര്‍; അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് വനിത കമ്മീഷന്‍