'കലി പടര്‍ത്തി കടലിരമ്പി'; കുമ്പാരീസിലെ കലിപ്പ് ഗാനം പുറത്ത്

കലി പടര്‍ത്തി “കുമ്പാരീസി”ലെ കലിപ്പ് തീം സോങ് റിലീസ് ചെയ്തു. മലബാര്‍ റോഡ് മ്യൂസിക് ബാന്‍ഡാണ് ഗാനം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഷിബു സുകുമാരന്‍ ആലപിച്ച ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ചിത്രത്തിലെ കലിപ്പ് എന്ന പ്രൊമോ ഗാനത്തിന് പിന്നാലെയാണ് തീം സോങ് പുറത്തെത്തിയിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍ ആലപിച്ച മറ്റൊരു ഗാനവും നേരത്തെ റിലീസ് ചെയ്തിരുന്നു.

ആലപ്പുഴയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രണയവും തുടര്‍ന്നുണ്ടാകുന്ന പ്രതിസന്ധികളുമാണ് ചിത്രം പറയുന്നത്. നാലു സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രം കോമഡി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. അബ്രഹാമിന്റെ സന്തതികള്‍, ക്യാപ്റ്റന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗുഡ്വില്‍ എന്റ്റര്‍റ്റെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Read more

അശ്വിന്‍ ജോസ്, എല്‍ദോ മാത്യു, ജെന്‍സണ്‍ ആലപ്പാട്ട്, ഷാലു റഹിം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. രമേഷ് പിഷാരടി, പുതുമുഖ താരങ്ങളായ റോണ, അസ്ത്രാ ലക്ഷ്മി, ഷാനു ബൂട്ടോ, അന്‍സാര്‍, സുജിത്ത്, ശ്രീകാന്ത്, ജിജോ ജോര്‍ജ് എന്നിവരെ കൂടാതെ മലയാളത്തിലെ മുന്‍നിര താരങ്ങളും ഇതില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ശ്രീകാന്ത് ഈശ്വര്‍ ആണ് ഛായാഗ്രഹണം. ഈ മാസം 23ന് ചിത്രം തീയേറ്ററുകളിലേക്കെത്തും.