ആ വിളിപ്പേര് അങ്ങനെ ചിത്രത്തിന്റെ ടൈറ്റിലായി; കൂമ്പാരീസിനെ കുറിച്ച് സംവിധായകന്‍ സാഗര്‍ ഹരി

അല്‍ഫോണ്‍സ് പുത്രന്റെ നേരത്തിന് ശേഷം ഒരു എപ്പിസോഡിക്കല്‍ ചിത്രം കൂമ്പാരീസ് തിയേറ്ററുകളിലെത്താന്‍ തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ പേര് വന്ന വഴി പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ സാഗര്‍ ഹരി.

നാലു സുഹൃത്തുക്കളുടെ കഥ പറയുന്ന കുമ്പാരീസ് കോമഡി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നൊരു ചിത്രമാണ്. ഉറ്റസ്‌നേഹിതന്മാരായിട്ടുള്ളവര്‍ പരസ്പരം കുമ്പാരി എന്നു വിളിക്കുന്ന ഒരു പതിവ് ആലപ്പുഴ, എറണാകുളം, കൊല്ലം പ്രദേശത്തുള്ളവരുടെ ഇടയില്‍ ഉണ്ട്. ഈയൊരു വിളിപ്പേരാണ് ചിത്രത്തിന്റെ ടൈറ്റിലായ കുമ്പാരീസ് ആയി മാറിയിരിക്കുന്നത്. സമയവുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ആലപ്പുഴ നഗരം ആണ് സിനിമയുടെ കഥാപശ്ചാത്തലം. കണ്ടു വളര്‍ന്ന ആളുകളേയും ആ ഒരു സംസ്‌കാരത്തേയുമൊക്കെ കണ്ടു കൊണ്ടാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. ഒരു റിയലിസ്റ്റിക്കല്‍ ഡ്രാമയാണ് ചിത്രം എന്നും സംവിധായകന്‍ കൂട്ടി ചേര്‍ത്തു. സിനിമയുടെ തിരക്കഥ ഒരുക്കുന്നത് സംവിധായകന്‍ തന്നെ ആണ്.

ക്വീന്‍ ഫെയിം അശ്വിന്‍ ജോസ്, എല്‍ദോ മാത്യു, ജെന്‍സണ്‍ (മാട) ഷാലു റഹിം എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. പുതുമുഖ താരങ്ങളായ റോണ, അസ്ത്രാ ലക്ഷ്മി, ഷാനു ബൂട്ടോ, അന്‍സാര്‍, സുജിത്ത്, ശ്രീകാന്ത്, ജിജോ ജോര്‍ജ് എന്നിവരെ കൂടാതെ മലയാളത്തിലെ മുന്‍നിര താരങ്ങളും പ്രധാന വേഷത്തില്‍ എത്തുന്നു. അബ്രഹാമിന്റെ സന്തതികള്‍, ക്യാപ്റ്റന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗുഡ് വില്‍ എന്റ്റര്‍റ്റെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രമാണ് കുമ്പാരീസ്. ശ്രീകാന്ത് ഈശ്വര്‍ ആണ് ഛായാഗ്രഹണം. ചിത്രത്തിലെ “കലിപ്പ്” പ്രോമോ സോംഗ് ശ്രദ്ധ നേടിയിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ