നോയിഡയില്‍ നിന്നും വൈറ്റിലയിലേക്ക് ഒരു ട്രിപ്പ്; ഓട്ടോഡ്രൈവറായി കുഞ്ചാക്കോ ബോബന്‍, വീഡിയോ

ഓട്ടോറിക്ഷ ഓടിക്കുന്ന കുഞ്ചാക്കോ ബോബന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. ‘വൈറ്റില വൈറ്റില’ എന്ന് വിളിച്ചു പറഞ്ഞാണ് കുഞ്ചാക്കോ ബോബന്‍ ഇലക്ട്രിക് ഓട്ടോറിക്ഷ ഓടിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന അറിയിപ്പ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലെ രസകരമായ വീഡിയോയാണ് കുഞ്ചാക്കോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. നോയിഡയില്‍ വെച്ചാണ് അറിയിപ്പിന്റെ ചിത്രീകരണം നടക്കുന്നത്.

ടേക്ക് ഓഫ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രമാണ് അറിയിപ്പ്. ഷെബിന്‍ ബെക്കറാണ് സിനിമയുടെ നിര്‍മ്മാണം. സനു വര്‍ഗീസ് ഛായാഗ്രഹണം. അതേസമയം, ഭീമന്റെ വഴിയാണ് കുഞ്ചാക്കോ ബോബന്റെതായി അവസാനം തിയേറ്ററുകളില്‍ എത്തിയ ചിത്രം.

പട, രെണ്ടഗം, പകലും പാതിരവും, ന്നാ, താന്‍ കേസ് കൊട്, എന്താടാ ഷാജി, പദ്മിനി, ആറാം പാതിര, ഗര്‍ര്‍, മറിയം ടൈലേഴ്‌സ് എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.

View this post on Instagram

A post shared by Kunchacko Boban (@kunchacks)

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്