കുഞ്ചാക്കോ ബോബനെ നായകനാക്കി ജിസ് ജോസ് സംവിധാനം ചെയ്യുന്ന “മോഹന്‍ കുമാര്‍ ഫാന്‍സ്” ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. സിനിമയ്ക്കുള്ളിലെ സിനിമാക്കാരുടെ ജീവിതമാണ് ചിത്രം പറയുന്നത്. പുതുമുഖം അനാര്‍ക്കലി നാസര്‍ ആണ് ചിത്രത്തില്‍ നായിക.
സിദ്ദിഖ്, കെപിഎസി ലളിത, ആസിഫ് അലി, ശ്രീനിവാസന്‍, മുകേഷ്, അലന്‍സിയര്‍, കൃഷ്ണ ശങ്കര്‍, വിനയ് ഫോര്‍ട്ട് രമേഷ് പിഷാരടി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിസ് ജോയ് ഒരുക്കുന്ന ചിത്രമാണിത്.
സൂപ്പര്‍ ഹിറ്റ് സിനിമകളുടെ തിരക്കഥകളൊരുക്കി ശ്രദ്ധേയരായ ബോബി- സഞ്ജയ് ആണ് സിനിമയ്ക്ക് കഥ ഒരുക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ബാഹുല്‍ രമേശ്. എഡിറ്റിംഗ് രതീഷ് രാജ്.
അതേസമയം, നായാട്ട്, നിഴല്‍, പട, ഭീമന്റെ വഴി എന്നിവയാണ് കുഞ്ചാക്കോ ബോബന്റെതായി ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍. സൂപ്പര്‍ ഹിറ്റ് ക്രൈം ത്രില്ലര്‍ ചിത്രം അഞ്ചാം പാതിരയുടെ രണ്ടാം ഭാഗമായ ആറാം പാതിരയും താരത്തിന്റെതായി പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചാം പാതിര ആയിരുന്നു കുഞ്ചാക്കോ ബോബന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.