'ഒന്ന് സര്‍വൈവല്‍ ത്രില്ലര്‍, മറ്റേത് ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍, രണ്ടും ത്രില്ലടിപ്പിക്കും'; റിലീസിന് ഒരുങ്ങി നിഴലും നായാട്ടും, സന്തോഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

“നായാട്ട്”, “നിഴല്‍” എന്നീ രണ്ട് ചിത്രങ്ങളും റിലീസിന് ഒരുങ്ങുന്നതിന്റെ സന്തോഷം പങ്കുവെച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന നായാട്ട് ഏപ്രില്‍ 8നും അപ്പു എന്‍ ഭട്ടതിരി സംവിധാനം ചെയ്യുന്ന നിഴല്‍ ഏപ്രില്‍ 9നും ആണ് റിലീസ് ചെയ്യുന്നത്. ഒന്ന് സര്‍വൈവല്‍ ത്രില്ലറും, മറ്റേത് ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറുമാണ്.

ആത്മാവില്‍ സിനിമ മാത്രമുള്ള ഒരു ടീമും ബാനറും. രണ്ട് സിനിമകളും നിങ്ങളെ ത്രില്ലടിപ്പിക്കുമെന്നും കുഞ്ചാക്കോ ബോബന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കുഞ്ചാക്കോ ബോബനൊപ്പം ജോജു ജോര്‍ജും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് നായാട്ട്. ഷാഹി കബീര്‍ തിരക്കഥ എഴുതുന്ന ചിത്രം പൊലീസ് കഥയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്.

ഷൈജു ഖാലിദ് ഛായാഗ്രണവും വിഷ്ണു വിജയ് സംഗീതവും ഒരുക്കുന്നു. മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെയും, ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ച്ചര്‍ കമ്പനിയുടെയും ബാനറില്‍ രഞ്ജിത്തും, പി എം ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പുരസ്‌കാരങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റര്‍ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴല്‍. നയന്‍താരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകയും നിഴലിനുണ്ട്. ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജോണ്‍ ബേബി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ഷര്‍മിള എന്ന കഥാപാത്രമായാണ് നയന്‍താര വേഷമിടുന്നത്. ത്രില്ലര്‍ പശ്ചാത്തിലൊരുക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എസ്. സഞ്ജീവ് ആണ്. മാസ്റ്റര്‍ ഇസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ. റോണി, അനീഷ് ഗോപാല്‍, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ദീപക് ഡി മേനോന്‍ ഛായാഗ്രഹണവും സൂരജ് എസ് കുറുപ്പ് സംഗീതവും ഒരുക്കുന്നു.

Latest Stories

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ