'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി'.. ആദ്യം കലിപ്പ്, പിന്നാലെ റൊമാന്റിക് മോഡ്; പൊലീസ് വേഷത്തില്‍ കുഞ്ചാക്കോ ബോബന്‍

ജന്മദിനത്തില്‍ പുതിയ സിനിമയുടെ പോസ്റ്ററുമായി കുഞ്ചാക്കോ ബോബന്‍. മാര്‍ട്ടിന്‍ പ്രക്കാട്ടുമായി കുഞ്ചാക്കോ വീണ്ടും ഒന്നിക്കുന്ന ചിത്രം ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രിയാമണിയാണ് ചിത്രത്തില്‍ നായികയാവുന്നത്. രണ്ട് പോസ്റ്ററുകളാണ് പുറത്തുവിട്ടിരിക്കുന്നത്.

ആദ്യ പോസ്റ്ററില്‍ പോലീസ് യൂണിഫോം, പുറകോട്ടു ചീകിയ മുടി, കട്ടിയുള്ള മീശ എന്നിവയുമായി നില്‍ക്കുന്ന കുഞ്ചാക്കോ ബോബനെ കാണാം. അതേസമയം ആറ് യുവാക്കളെയും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. രണ്ടാമത്തെ പോസ്റ്ററില്‍, മറുവശത്ത്, കുഞ്ചാക്കോ ബോബന്‍ നായിക പ്രിയാ മണിയോടൊപ്പം റൊമാന്റിക് മൂഡിലുള്ള ലുക്കുമുണ്ട്.

ജഗദീഷ്, വിശാഖ് നായര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റംസാന്‍ മുഹമ്മദ്, അനുനയ അനൂപ്, അമിത് ഈപ്പന്‍, ലിയ മാമ്മന്‍, വിഷ്ണു ജി. വാരിയര്‍, ഹെന്ന ബെല്ല, ഈതല്‍ ഇവാന ഷെറിന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഷാഹി കബീറാണ്. റോബി വര്‍ഗീസ് രാജാണ് ഛായാഗ്രഹണം. ജേക്‌സ് ബിജോയ് ഗാനങ്ങളും ഒറിജിനല്‍ സ്‌കോറും ഒരുക്കിയിരിക്കുന്നു. ചമന്‍ ചാക്കോ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു.

മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ്, ഗ്രീന്‍ റൂം എന്നിവയുടെ ബാനറില്‍ ചലച്ചിത്ര നിര്‍മ്മാതാവ് മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി 2025 തുടക്കത്തില്‍ തന്നെ ഷൂട്ടിങ് ആരംഭിക്കാനാണ് സാധ്യത.

Latest Stories

പണി നല്‍കിയത് എട്ടിന്റെ പണി; എയറിലായത് ഗതികേടെന്ന് ജോജു ജോര്‍ജ്ജ്

പിപി ദിവ്യയുടെ സെനറ്റ് അംഗത്വം; കണ്ണൂര്‍ സര്‍വകലാശാലയോട് വിശദീകരണം തേടി ഗവര്‍ണര്‍

കള്ളപ്പണം എത്തിച്ചത് കെ സുരേന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം; ബിജെപിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിഡി സതീശന്‍

'ബിജെപിയുടെ ചിഹ്നം താമരയിൽ നിന്ന് മാറ്റി ചാക്ക് ആക്കണം'; പരിഹസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുന്നു; കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി

ഖാലിസ്ഥാന്‍ ഭീകരന്റെ കൊലയ്ക്ക് പിന്നില്‍ അമിത്ഷാ; കനേഡിയന്‍ ആരോപണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ബിജെപി ടിക്കറ്റ് കിട്ടാതെ ശിവസേനയിലും എന്‍സിപിയിലും കുടിയേറിയ 'താമര വിമതന്മാര്‍'; മഹാരാഷ്ട്രയിലെ ഭരണപക്ഷത്തെ ചാടിക്കളി

ടോപ് ഗിയറിട്ട് ഇന്ത്യന്‍ കാര്‍ വിപണി; ഇന്ത്യക്കാരുടെ പ്രിയ കാറുകള്‍ ഏതെല്ലാം?

'ഇനി നിൻ്റെ കൈ ഒരാണിന് നേരെയും ഉയരരുത്'; മമ്മൂക്കയുടെ ഡയലോഗ്, അതിന് ശേഷമാണ് ശരിക്കും എന്റെ കൈ ഉയർന്നത്: വാണി വിശ്വനാഥ്

IND VS NZ: അപ്പോ ഇന്ത്യയ്ക്ക് ഇങ്ങനെയും കളിക്കാൻ അറിയാം; വൻ ബാറ്റിംഗ് തകർച്ചയിൽ ന്യുസിലാൻഡ്