നിറം ഒ.ടി.ടി റിലീസ് ആയോടാ... സോഷ്യല്‍ മീഡിയ ഭരിച്ച് 'എബിയും സോന'യും; ട്രോള്‍ പൂരം

സോഷ്യല്‍ മീഡിയയില്‍ തരംഗമായി ‘നിറം’ സിനിമ. ശാലിനിയും കുഞ്ചാക്കോ ബോബനും തകര്‍ത്ത് അഭിനയിച്ച നിറം സിനിമയാണ് ഇപ്പോള്‍ മീമുകളിലും ട്രോളുകളിലും നിറഞ്ഞു കൊണ്ടിരിക്കുന്നത്. 1999ല്‍ കമലിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തിലെ സംഭാഷണങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

ചിത്രത്തിലെ എല്ലാ ഡയലോഗുകള്‍ക്കൊപ്പവും ഒരു ‘ടാ’ കൂടുതലുണ്ട്. ഇതാണ് ട്രോളുകളില്‍ നിറയുന്നത്. ശാലിനിയുടെയും കുഞ്ചാക്കോയുടെയും കഥാപാത്രങ്ങളായ എബിയും സോനയും സംസാരിക്കുന്ന കാര്യങ്ങളാണ് മീമുകളില്‍ നിറയുന്നത്.

‘ഇതെന്താ എല്ലാത്തിന്റെ അവസാനം ”ഡാ” എന്ന് എഴുതിയിരിക്കുന്നെ, നിറം സിനിമയുടെ സ്‌ക്രിപ്റ്റാ..’, ‘അന്ന് ഈ സിനിമ കാണുമ്പോഴും ഇന്ന് ഈ സിനിമ കാണുമ്പോഴും’… എന്നിങ്ങനെയുള്ള ട്രോളുകളാണ് വൈറലാകുന്നത്. ചിത്രത്തിലെ ‘ശുക്രിയാ’ എന്ന ഗാനവും, ‘യൂ ചീറ്റ്’ എന്ന് ശാലിനി പറയുന്ന രംഗങ്ങളും അടക്കം ട്രോളുകളില്‍ നിറയുന്നുണ്ട്.

ട്രോളുകള്‍ വ്യാപകമായതോടെ ‘നിറം ഒ.ടി.ടി റിലീസ് ആയോന്ന് നോക്കിയതാടാ’ എന്ന എബി പറയുന്ന മീമും എത്തിയിട്ടുണ്ട്. അതേസമയം, ഒരു കാലത്ത് ഏറെ ആഘോഷിക്കപ്പെട്ട കോമ്പോയാണ് ശാലിനി-കുഞ്ചാക്കോ ബോബന്‍ ജോഡി. ‘അനിയത്തി പ്രാവ്’ സൂപ്പര്‍ ഹിറ്റ് ആയപ്പോള്‍ ഈ കോമ്പോയില്‍ നിരവധി ചിത്രങ്ങളും എത്തി.

അനിയത്തിപ്രാവിന് ശേഷം ഏറെ ആഘോഷിക്കപ്പെട്ട കുഞ്ചാക്കോ-ശാലിനി ചിത്രമാണ് ‘നിറം’. അടുത്ത സുഹൃത്തുക്കള്‍ ഒടുവില്‍ പരസ്പരം പ്രണയത്തിലാകുന്ന കഥ പറഞ്ഞ് എത്തിയ നിറത്തിന് തിരക്കഥ ഒരുക്കിയത് ഇക്ബാല്‍ കുറ്റിപ്പുറം ആണ്.

നിറം പിന്നീട് തമിഴിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. ശാലിനി തന്നെയായിരുന്നു റീമേക്കിലെ നായിക. ‘പിരിയാദ വരം വേണ്ടും’ എന്ന പേരിലാണ് ചിത്രം തമിഴില്‍ റീമേക്ക് ചെയ്തത്. കുഞ്ചാക്കോ ബോബന് പകരം പ്രശാന്താണ് ചിത്രത്തില്‍ നായക വേഷം ചെയ്തത്. കമല്‍ തന്നെയായിരുന്നു സംവിധായകന്‍. പക്ഷെ ഈ സിനിമ വിജയിച്ചില്ല.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം