തിയേറ്ററില്‍ വന്‍ പരാജയമായി മാറി കുഞ്ചാക്കോ ബോബന്‍-സുരാജ് വെഞ്ഞാറമൂട് ചിത്രം ‘ഗര്‍ര്‍ര്‍’ ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു. ജൂണ്‍ 14ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഓഗസ്റ്റ് 20ന് ആണ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നത്. ‘എസ്ര’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ജെയ് കെ.സംവിധാനം ചെയ്യത ചിത്രമാണ് ഗ്ര്‍ര്‍ര്‍.
മദ്യപിച്ച് ലക്കുകെട്ട് മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് ചാടുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ഓപ്പണിങ് ദിനത്തില്‍ 65 ലക്ഷം രൂപമാത്രമേ ചിത്രത്തിന് നേടാനായിട്ടുള്ളു എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം റിലീസ് ചെയ്ത് അഞ്ച് ദിനങ്ങള്‍ പിന്നിട്ടപ്പോള്‍ 2.85 കോടി രൂപയാണ് ചിത്രത്തിന് നേടാനായത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്.
പിന്നാലെ ചിത്രം തിയേറ്ററില്‍ നിന്നും മാറുകയായിരുന്നു. തമിഴ് നടന്‍ ആര്യ, ഷാജി നടേശന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. സംവിധായകന്‍ ജയ്.കെയും പ്രവീണ്‍.എസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. പ്രശസ്ത സംവിധായകനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.
അതേസമയം, ചിത്രത്തിലുള്ളത് യഥാര്‍ത്ഥ സിംഹമാണെന്ന് സിനിമയുടെ റിലീസിന് മുമ്പ് കുഞ്ചാക്കോ ബോബന്‍ വെളിപ്പെടുത്തിയിരുന്നു. ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മോജോ എന്ന സിംഹമാണ് ‘ദര്‍ശന്‍’ എന്ന സിംഹമായി ചിത്രത്തില്‍ എത്തുന്നത്.
അനഘ എല്‍ കെ, ശ്രുതി രാമചന്ദ്രന്‍, രാജേഷ് മാധവന്‍, ഷോബി തിലകന്‍, ധനേഷ് ആനന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശന്‍, ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ജയേഷ് നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ പ്രൊഡക്ഷന്‍ ഡിസൈനറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍. ഗാനരചന വൈശാഖ് സുഗുണന്‍ പശ്ചാത്തല സംഗീതം ഡാന്‍ വിന്‍സെന്റ്.