വറ്റാത്ത ഉറവയുള്ള ഒരു കിണറിന്റെ കഥ; ഇന്ദ്രന്‍സിന്റെ കുണ്ഡലപുരാണം വരുന്നു

നടന്‍ ഇന്ദ്രന്‍സിനെ പ്രധാന കഥാപാത്രമാക്കി മേനോക്കില്‍സ് ഫിലിംസിന്റെ ബാനറില്‍ അനില്‍ ടി.വി. നിര്‍മ്മിച്ച് സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന ‘കുണ്ഡലപുരാണം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. നീലേശ്വരം, കാസര്‍കോട് പരിസരങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

‘മോപ്പാള’ എന്ന ചിത്രത്തിന് ശേഷം സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് സുധീഷ് കുമാറാണ്. ഇന്ദ്രന്‍സിനെ കൂടാതെ രമ്യ സുരേഷ്, ദിനേശ് പ്രഭാകര്‍, ഉണ്ണിരാജ, ബാബു അന്നൂര്‍, തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.

ഏപ്രില്‍ മാസത്തില്‍ വറ്റി വരളുന്ന ഒരു ഗ്രാമത്തിന്റെ പശ്ചാത്തലവും അവിടെ വറ്റാത്ത ഉറവയുള്ള ഒരു കിണറിനെ ആശ്രയിച്ച് ജീവിക്കുന്ന ഒരുപറ്റം കുടുംബങ്ങളുടെയും കഥയാണ് കുണ്ഡലപുരാണം എന്ന ചിത്രത്തിലൂടെ പറയുന്നത്.

ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ശരണ്‍ ശശിധരന്‍. എഡിറ്റര്‍: ശ്യാം അമ്പാടി, സംഗീതം: ബ്ലസ്സന്‍ തോമസ്, ഗാനരചന വൈശാഖ് സുഗുണന്‍, സന്തോഷ് പുതുക്കുന്ന് ചീഫ് അസോസ്സിയേറ്റ്: രജില്‍ കെയ്‌സി, വസ്ത്രാലങ്കാരം: സുകേഷ് താനൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരവിന്ദന്‍ കണ്ണൂര്‍, സൗണ്ട് ഡിസൈന്‍സ്: രഞ്ജുരാജ് മാത്യു, കല: സീ മോന്‍ വയനാട്, സംഘട്ടനം: ബ്രൂസ് ലീ രാജേഷ്, ചമയം: രജീഷ് പൊതാവൂര്‍, ചീഫ് അസോസ്സിയേറ്റ് ക്യാമറാമാന്‍: സുജില്‍ സായ്, പി.ആര്‍.ഒ കാസബ്‌ളാങ്കാ ഫിലിം ഫാക്ടറി , മഞ്ജുഗോപിനാഥ് ഓണ്‍ലൈന്‍ പാര്‍ട്ണര്‍: സിനിമാപ്രാന്തന്‍, പരസ്യകല: കുതിരവട്ടം ഡിസൈന്‍സ്.

Latest Stories

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍