ആസിഫ് അലി നായകനാകുന്ന ‘കുഞ്ഞെല്‍ദോ’ ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ ഏറ്റെടുത്ത് പ്രേക്ഷകര്‍. ടീസറില്‍ താരം പറയുന്ന ഡയലോഗുകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഗുരുവായൂര്‍ കേശവന്, മംഗലശ്ശേരി നീലകണ്ഠന് പോലെ എടുപ്പുള്ള പേര് വേണം എന്നാണ് ടീസറില്‍ ഹൈലൈറ്റ് ആയ ഡയലോഗ്.
‘ആസിഫ് അലിക്ക് എന്താ കുഴപ്പം? നല്ല കിടിലന്‍ പേരല്ലേ..’ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സ്ലീവാചന് ശേഷം യൂത്തും ഫാമിലിയും ഏറ്റെടുക്കുന്ന ആസിഫ്ക്ക കഥാപാത്രം, 34 വയസ്സുള്ള ഒരു ആള് 19 വയസ്സുള്ള പയ്യനായി എന്നിങ്ങനെയുള്ള കമന്റുകളാണ് ടീസറിന് ലഭിക്കുന്നത്.
കോളേജ് വിദ്യാര്‍ത്ഥിയായാണ് ആസിഫ് അലി ചിത്രത്തില്‍ വേഷമിടുന്നത്. പുതുമുഖം ഗോപിക ഉദയന്‍ ആണ് നായിക. കല്‍ക്കി എന്ന ചിത്രത്തിന് ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന് കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസന് എത്തുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സ്വരൂപ് ഫിലിപ് ആണ്. സന്തോഷ് വര്‍മ്മ, അശ്വതി ശ്രീകാന്ത് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹമാന് സംഗീതം പകരുന്നു. പ്രഖ്യാപിച്ചതു മുതല്‍ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച ചിത്രം കൂടിയാണ് കുഞ്ഞൊല്‍ദോ.
ചിത്രത്തിന്റെതായി പോസ്റ്റററുകളും ഗാനവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ”മനസ് നന്നാവട്ടെ മതമേതങ്കിലുമാവട്ടെ” എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ എത്തിയത്. ശ്രീരാമ വേഷത്തിലാണ് ആസിഫ് അലി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്.