ജൂനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സ്വര്‍ണം നേടി 'കുഞ്ഞ് തല'; അച്ഛനെ പോലെ ആണെന്ന് ആരാധകര്‍; കൈയടിച്ച് സോഷ്യല്‍ മീഡിയ

തമിഴ് സിനിമാ ലോകത്തെ എക്കാലത്തെയും സൂപ്പര്‍താരം തല അജിത്തിന് സിനിമ പോലെ തന്നെ പ്രിയങ്കരമാണ് ബൈക്ക്-കാര്‍ റേസിംഗുകളും. അഡ്വെഞ്ചര്‍ സ്‌പോര്‍ട്‌സ് ബൈക്കുകളില്‍ ലോകം ചുറ്റുന്ന അജിത്തിന്റെ ചിത്രങ്ങളും ഓഫ്‌റോഡ് റൈഡിംഗിന്റെ ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നതും പതിവാണ്. മലയാളത്തിന്റെ പ്രിയ നടി ശാലിനിയുടെയും തല അജിത്തിന്റെയും കുടുംബ വിശേഷങ്ങളറിയാന്‍ ഏറെ താത്പര്യമാണ് മലയാളികള്‍ക്ക്.

മലയാളികളുടെ പ്രിയപ്പെട്ട അജിത്-ശാലിനി ദമ്പതികളുടെ മകന്‍ അദ്വിക്കിനെ കുറിച്ച് പുറത്ത് വന്നിരിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ശ്രദ്ധ നേടുന്നത്. അദ്വിക്ക് മുന്‍പും സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ഫുട്‌ബോളിനോട് ഏറെ പ്രിയമാണ് കുഞ്ഞ് തലയ്ക്ക്. നേരത്തെ ശാലിനിയ്‌ക്കൊപ്പം ചെന്നൈ എഫ്‌സിയുടെ ഫുട്‌ബോള്‍ മത്സരം കാണാനെത്തിയ ആദ്വിക്കിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.

ജൂനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സ്വര്‍ണ മെഡല്‍ നേടിയാണ് അദ്വിക്ക് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വീണ്ടും ഇടംപിടിച്ചിരിക്കുന്നത്. അദ്വിക്കും ടീം അംഗങ്ങളും തങ്ങളുടെ വിജയം ആഘോഷിക്കുന്നതിന്റെ ഫോട്ടോ ഇന്റര്‍നെറ്റില്‍ വൈറലായി കഴിഞ്ഞു. ചിത്രങ്ങളില്‍ മലയാളത്തിന്റെ പ്രിയ നടി ശാലിനിയേയും കാണാം.

അച്ഛനെ പോലെ തന്നെയാണ് മകന്റെയും ഫുട്‌ബോള്‍ പ്രണയമെന്നും ജൂനിയര്‍ തലയെന്നും നിരവധി പേരാണ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. 14 വയസ്സുള്ള അനൗഷ്‌കയാണ് അജിത്-ശാലിനി ദമ്പതികളുടെ മൂത്തമകള്‍. 2015 ലാണ് അജിത്- ശാലിനി ദമ്പതികള്‍ക്ക് അദ്വിക്

Latest Stories

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്