കുറുപ്പെന്ന അലക്‌സാണ്ടര്‍ ; രണ്ടാം ഭാഗത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് സൂപ്പര്‍ ഹിറ്റിലേക്ക് കുതിച്ചപ്പോള്‍ പ്രേക്ഷകര്‍ ഒരുപോലെ ചോദിച്ച ചോദ്യമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന് വരുമെന്ന് അതിനിടയിലാണ് സംവിധായകനായ ശ്രീനാഥ് രാജേന്ദ്രന്റെ ആ ഉറപ്പ് കൂടി എത്തുന്നത്. ‘സെക്കന്റ് പാര്‍ട്ട് പ്രതീക്ഷച്ചോളു.. കുറച്ചു കാലം എടുക്കുമെന്നേ ഒള്ളു. പക്ഷെ ലേറ്റ് ആയി വന്താലും രസമായി തന്നെ വരും..’ ഈ വാര്‍ത്ത ഏറെ സന്തോഷത്തോടുകൂടിയയാണ് ഫാന്‍സുകാരും ഏറ്റെടുത്തിരിക്കുന്നത്.

ഇപ്പോള്‍ രണ്ടാം ഭാഗത്തിനുള്ള സൂചനകള്‍ തന്നുകൊണ്ട് ദുല്‍ഖുര്‍ സല്‍മാന്‍ തന്നെ ചിത്രത്തിന്റെ ക്യാരക്ടര്‍ മോഷന്‍ പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരിക്കുകയാണ്. കുറുപ്പ് സിനിമയുടെ അവസാന ഭാഗത്തില്‍ കുറുപ്പിന് നാട്ടില്‍ നില്‍ക്കാനാവാത്ത സാഹചര്യത്തില്‍ നാടുവിട്ട് വിദേശത്തേക്ക് പോകുകയും അവസാനം ഫിന്‍ലന്‍ഡിന്റെ തലസ്ഥാനമായ ഹെല്‍സിങ്കിയില്‍ വച്ചുള്ള ഒരു സീനില്‍ സംവിധായകന്‍ രണ്ടാംഭാഗത്തിന്റെ സാധ്യതകളെ അവതരിപ്പിച്ചിരുന്നു. ‘അലക്‌സാണ്ടര്‍’ എന്ന വ്യാജപേരിലാണ് കുറുപ്പ് അവിടെ കഴിയുന്നത് എന്നും ചിത്രം പറഞ്ഞിരുന്നു.

രണ്ടാം ഭാഗത്തില്‍ ‘അലക്‌സാണ്ടറി’നെ കേന്ദ്ര കഥാപാത്രമാക്കി വരും എന്ന് അണിയറക്കാര്‍ ഉറപ്പിച്ചിരിക്കുന്ന സ്ഥിതിക്ക് ആകാംഷയോടൊപ്പം നിരവധി ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. ഇതുവരെ ഉള്ള കുറുപ്പിന്റെ കഥ സുകുമാര കുറിപ്പിന്റെ കേസുമായി ബന്ധപ്പെട്ട അന്വേഷണ കുറിപ്പുകളിലൂടെയും, ദൃക്‌സാക്ഷികളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തില്‍ ആയിരുന്നു. എന്നാല്‍ അലക്‌സാണ്ടര്‍ തികച്ചും വ്യത്യസ്തമായിരിക്കും. റിയാലിറ്റിയില്‍ നിന്ന് മാറി ഒരു ഫിക്ഷനിലേക്ക് കഥ വഴി മാറും. അപ്പോള്‍ കൊണ്ടുവരാന്‍ പോകുന്ന വ്യത്യസ്തകളെ കുറിച്ചും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

കുറുപ്പ് തിയേറ്ററുകളില്‍ പ്രകമ്പനം സൃഷ്ടിക്കുന്നതിന് മുമ്പ് തന്നെ മൗത്ത് പബ്ലിസിറ്റിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. റിലീസിന് ശേഷം ആദ്യ രണ്ടാഴ്ച കൊണ്ട് ആഗോള തലത്തില്‍ ചിത്രം 75 കോടി ഗ്രോസ് നേടിയെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. അതേസമയം ചിത്രം തിയേറ്ററുകളില്‍ ചിത്രത്തിന്റെ പ്രദര്‍ശനം തുടരുമ്പോള്‍ ഇനി വീട്ടിലിരുന്നും ചിത്രം കാണാനാവും.

Latest Stories

'അല്ലു അര്‍ജുന്റെ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ല..'; വീണ്ടും വിവാദം

കേന്ദ്രവാദം ദുരൂഹം: സര്‍ക്കാരിന്റെ നടപടി പിന്തിരിപ്പന്‍; തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ഭേദഗതി നിര്‍ദേശം ഉടന്‍ പിന്‍വലിക്കണം; രൂക്ഷ വിമര്‍ശനവുമായി സിപിഎം

കണ്ണീര് തുടച്ച് സെല്‍ഫി എടുക്കും, മമ്മൂട്ടി ചിത്രത്തിന്റെ സെറ്റ് പൊളിച്ചപ്പോള്‍ അവിടെ ബാക്കി വന്ന ഭക്ഷണം കഴിച്ച് ജീവിച്ചിട്ടുണ്ട്: ടൊവിനോ തോമസ്

ഞാന്‍ പൂര്‍ണനല്ല, ശരിക്കും അതിന് എതിരാണ്.. എനിക്ക് ആരോ നല്‍കിയ പേരാണത്: മോഹന്‍ലാല്‍

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു