ദുല്‍ഖറിന്റെ കുറുപ്പ് നെറ്റ്ഫ്‌ളിക്‌സിന്; അവകാശം സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് സിനിമയുടെ ആദ്യ പ്രദര്‍ശനാവകാശം നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. നേരത്തെ തിയറ്റര്‍ പ്രദര്‍ശനത്തിന് ശേഷം നെറ്റ്ഫ്‌ലിക്‌സില്‍ പ്രദര്‍ശിപ്പിക്കുമെന്നായിരുന്നു വിവരം. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം റെക്കോര്‍ഡ് തുകക്ക് കുറുപ്പിന്റെ അവകാശം നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയതായും സിനിമ നെറ്റ്ഫ്‌ലിക്‌സിന്റെ കൈവശം ലഭിച്ചതായും പറയുന്നു.

ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന കുറുപ്പില്‍ പിടികിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പിന്റെ വേഷത്തിലാണ് താരം വരുന്നത്. ശ്രീനാഥ് രാജേന്ദ്രന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘സെക്കന്‍ഡ് ഷോ’ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം ദുല്‍ഖറും സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും ഒന്നിക്കുന്ന സിനിമ കൂടിയാണ് കുറുപ്പ്.

കേരളം, അഹമ്മദാബാദ്, മുംബൈ, ദുബൈ, മംഗളൂരു, മൈസൂരു എന്നിവിടങ്ങളിലായി 105 ദിവസങ്ങള്‍ കൊണ്ടാണ് ഷൂട്ടിങ് പൂര്‍ത്തീകരിച്ചത്. ‘മൂത്തോന്‍’ എന്ന സിനിമയിലൂടെ മലയാളത്തിലേക്കെത്തിയ ശോഭിത ധുലിപാലയാണ് കുറുപ്പിലെ നായിക.

ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരവിന്ദ് കെ.എസും ഡാനിയല്‍ സായൂജ് നായരും ചേര്‍ന്നാണ് തിരക്കഥ. എം സ്റ്റാര്‍ ഫിലിംസും ദുല്‍ഖറിന്റെ നിര്‍മാണക്കമ്പനിയായ വേഫെയറര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം