'ലാപത ലേഡീസി'നെ പിന്തള്ളി തിരക്കഥാ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ 'ഉള്ളൊഴുക്ക്'; ക്രിസ്റ്റോ ടോമി- പാർവതി തിരുവോത്ത് ചിത്രത്തിന് പ്രതീക്ഷകളേറുന്നു

‘കറി ആന്റ് സയനൈഡ്’ എന്ന ഡോകുമെന്ററിയിലൂടെ ശ്രദ്ധേയനായ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഉള്ളൊഴുക്ക്’. പാർവതി തിരുവോത്ത്, ഉർവശി, പ്രശാന്ത് മുരളി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

May be an image of 2 people and text

2018-ൽ സിനിസ്ഥാൻ വെബ് പോർട്ടൽ മികച്ച തിരക്കഥകൾ കണ്ടെത്തുന്നതിന് വേണ്ടി ഒരു മത്സരം നടത്തിയിരുന്നു.  25 ലക്ഷമായിരുന്നു മത്സരത്തിലെ സമ്മാനത്തുക. അതിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തിരക്കഥയായിരുന്നു ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക്. രണ്ടാം സ്ഥാനം കിട്ടിയ തിരക്കഥ ഇന്ന് ഇന്ത്യയൊട്ടാകെ ചർച്ച ചെയ്ത ഒരു സിനിമയായി കഴിഞ്ഞു.

ആമിർഖാൻ പ്രൊഡ്യൂസ് ചെയ്ത് കിരൺ റാവു സംവിധാനം ചെയ്ത ‘ലാപത ലേഡീസ്’ ആണ് ആ ചിത്രം. ബിബ് ലാപ് ഗോസാമിയുടെ ലാപത ലേഡീസ് എന്ന പേരിൽ തന്നെയുള്ള സ്ക്രിപ്റ്റ് അന്ന് തന്നെ ആമിർഖാന് ഇഷ്ടമാവുകയും, സിനിമ നിർമ്മിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. അങ്ങനെയാണ് സ്നേഹ ദേശായിയുടെ തിരക്കഥയിൽ ലാപത ലേഡീസ് ഒരുങ്ങിയത്.  അതുകൊണ്ട് തന്നെ ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക് എന്ന ചിത്രത്തിന് വേണ്ടി സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുകയാണ്.

കുട്ടനാട്ടിലെ ഒരു വെള്ളപ്പൊക്കക്കാലത്ത് തങ്ങളുടെ പ്രിയപ്പെട്ടവന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനായി വെള്ളപ്പൊക്കം കുറയുന്നത് വരെ കാത്തിരിക്കാൻ നിർബന്ധിതരായ ഒരു കുടുംബത്തിൻ്റെ കഥയാണ് ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ പറയുന്നത്. എന്നാൽ
വെള്ളം കുറയാൻ വേണ്ടി അവർ കാത്തിരിക്കുമ്പോൾ കുടുംബത്തിൻ്റെ അടിത്തറയെ തന്നെ ചോദ്യം ചെയ്യുന്ന പല രഹസ്യങ്ങളും നുണകളും പുറത്തുവരുന്നു. കള്ളങ്ങളും അതിനോടനുബന്ധിച്ച് നടക്കുന്ന മറ്റ് പ്രവൃത്തികളും കുടുംബങ്ങളിലും മനുഷ്യർ തമിലുള്ള  ബന്ധങ്ങളിലും എങ്ങനെയാണ് വിള്ളലുകൾ ഉണ്ടാക്കുന്നതെന്നുമാണ് ചിത്രത്തിന്റെ പ്രമേയം.

‘രഹസ്യങ്ങള്‍ എത്ര കുഴിച്ചുമൂടിയാലും അത് പുറത്തുവരും’ എന്നായിരുന്നു ചിത്രത്തിന്റെ പ്രൊമോഷണൽ ടാഗ് ലൈൻ. സുഷിന്‍ ശ്യാമാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ഒരിടവേളയ്ക്ക് ശേഷം പാർവതി മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ജൂണ്‍ 21നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

ക്രിസ്റ്റോ ടോമി

സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സംവിധാനത്തിലും തിരക്കഥാ രചനയിലും, പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വീഡിയോഗ്രഫിയിലും പഠനം പൂർത്തിയാക്കിയ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ‘കന്യക’ എന്ന ഹൃസ്വചിത്രം 2014-ലെ  61-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ഹൃസ്വചിത്രം കൂടിയായിരുന്നു, കൂടാതെ 2016-ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ നോൺ- ഫീച്ചർ വിഭാഗത്തിൽ മികച്ച സംവിധാനത്തിനുള്ള ഗോൾഡൻ ലോട്ടസ് പുരസ്കാരം ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ‘കാമുകി’ എന്ന ഹ്രസ്വചിത്രത്തിനായിരുന്നു.

റോണി സ്‌ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആർ എസ് വി പി  യുടെയും മക്ഗഫിന്‍ പിക്‌ചേഴ്‌സിന്റെയും ബാനറുകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഭ്രമയുഗത്തിന്റെ സിനിമാറ്റോഗ്രഫർ ഷെഹനാദ് ജലാലാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത്.

എഡിറ്റര്‍: കിരണ്‍ ദാസ്, സിങ്ക് സൗണ്ട് ആന്‍ഡ് സൗണ്ട് ഡിസൈന്‍: ജയദേവന്‍ ചക്കാടത്ത് അനില്‍ രാധാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സണ്‍ പൊടുതാസ്, കലാസംവിധാനം: മുഹമ്മദ് ബാവ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണന്‍.

Latest Stories

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം; ആണവയുദ്ധത്തിലേക്ക് നീങ്ങുമായിരുന്നത് ഒഴിവാക്കി, വെടിനിര്‍ത്തലില്‍ പ്രധാന പങ്കുവഹിച്ചത് താനാണെന്നും ആവര്‍ത്തിച്ച് ട്രംപ്

ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ട, ബ്ലാക്ക് മെയിലിങ് അതിവിടെ ചെലവാകില്ല, പാകിസ്ഥാന് മുന്നറിയിപ്പുമായി മോദി

ഓപ്പറേഷന്‍ സിന്ദൂറില്‍ പാക് ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ ഭസ്മമാക്കി, ഭീകരതയ്ക്ക് അര്‍ഹിച്ച മറുപടി നല്‍കാന്‍ രാജ്യത്തിനായി, ഈ വിജയം സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി

നിപ ആശങ്ക; സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട രണ്ട് പേരുടെ ഫലം കൂടി നെഗറ്റീവ്‌

തൃശൂര്‍ പൂരത്തിനിടെ ആന വിരണ്ടോടിയത് കണ്ണിലേക്ക് ലേസര്‍ അടിച്ചതുകൊണ്ട്, ആരോപണവുമായി പാറമേക്കാവ് ദേവസ്വം

INDIAN CRIKET: കോഹ്‌ലിയും രോഹിതും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനി കളിക്കുക ഈ ഈ സീരീസില്‍, ഉടനെയുണ്ടാകില്ല, എന്നാലും പ്രതീക്ഷയോടെ കാത്തിരിക്കാം

പാക് ആക്രമണത്തിന്റെ കുന്തമുന 'മിറാഷ്' ആകാശത്ത് വെച്ചുതന്നെ തകര്‍ത്ത് ഇന്ത്യ; മിറാഷ് ഫൈറ്റര്‍ ജെറ്റിന്റെ അവശിഷ്ടങ്ങള്‍ പ്രദര്‍ശിപ്പിച്ച് സ്ഥിരീകരണം

ദിലീപ് തുടരും..; പ്രിന്‍സിന്റെ കുടുംബം കളക്ഷനിലും പൊളി, റിപ്പോര്‍ട്ട് പുറത്ത്‌

'ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ ആകാശ് സിസ്റ്റം ഉപയോഗിച്ചു, പാകിസ്ഥാന്‍റെ ചൈനീസ് മിസൈലുകൾ ലക്ഷ്യം കണ്ടില്ല'; ദൃശ്യങ്ങൾ പുറത്തുവിട്ട് സേന

INDIAN CRICKET: നിന്റെ കണ്ണീരും ആരും കാണാത്ത പോരാട്ടങ്ങളും കണ്ടത് ഞാന്‍ മാത്രം, ക്രിക്കറ്റിനായി നീ അത്രമേല്‍ സ്വയംസമര്‍പ്പിച്ചു, വിരാട് കോഹ്‌ലിയെ കുറിച്ച്‌ വികാരാധീനയായി അനുഷ്‌ക ശര്‍മ്മ