എന്റെ ദൈവമേ എന്നോര്‍ത്തു; ഹണിറോസുമായുള്ള ഇന്റിമേറ്റ് രംഗങ്ങള്‍ എളുപ്പമായിരുന്നില്ലെന്ന് നടി

മോഹന്‍ലാലിനെ നായകനാക്കി സംവിധായകന്‍ വൈശാഖ് ഒരുക്കിയ സിനിമയാണ് മോണ്‍സ്റ്റര്‍. ചിത്രത്തിലെ ഹണി റോസിന്റെ അഭിനയത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഹണി റോസിന്റെയും ലക്ഷ്മി മഞ്ചുവിന്റെയും ലെസ്ബിയന്‍ പ്രണയവും ഇന്റിമേറ്റ് രംഗങ്ങളും അടങ്ങുന്നതായിരുന്നു സിനിമ. ഇപ്പോഴിതാ, ഹണിറോസുമൊത്തുള്ള ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിച്ചത് അത്ര എളുപ്പമല്ലായിരുന്നില്ല എന്ന് പറയുകയാണ് ലക്ഷ്മി. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

തീര്‍ത്തും വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ആ രംഗങ്ങള്‍ക്ക് ലഭിച്ചതെന്നാണ് ലക്ഷ്മി പറയുന്നത്. ‘നിങ്ങള്‍ക്ക് ഇതെങ്ങനെ ചെയ്യാന്‍ കഴിയുന്നു? എന്നായിരുന്നു ചിലരുടെ പ്രതികരണം, ചിലര്‍ ആ സീനുകള്‍ കണ്ട് കണ്ണ് പൊത്തിയപ്പോള്‍ ചിലര്‍ക്ക് തന്നോട് ക്രഷ് ആയെന്നും ലക്ഷ്മി പറഞ്ഞു.

നടിമാരോടോ നടന്മാരോടോ ഒപ്പം ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുന്നതില്‍ പ്രശ്നമില്ല. എന്നാല്‍ മോണ്‍സ്റ്ററിലെ സീനുകള്‍ ചെയ്യാന്‍ അത്ര എളുപ്പമായിരുന്നില്ലെന്നും ലക്ഷ്മി പറയുന്നു. ‘എന്റെ ദൈവമേ!’ എന്നായിരുന്നു ആദ്യ ചിന്ത. ഉദ്ദേശം നല്ലതായത് കൊണ്ടാണ് സ്വയം വിശ്വസിച്ച് ആ സീനുകള്‍ ചെയ്യാന്‍ സാധിച്ചത്.

ആണ്‍ പെണ്‍ ബന്ധങ്ങള്‍ പോലും നോര്‍മലൈസ് ചെയ്യാന്‍ ബുദ്ധിമുട്ടുന്ന സമൂഹത്തില്‍ സ്വവര്‍ഗരതി നോര്‍മലൈസ് ചെയ്യുക എന്നത് ഒരു വലിയ പോരാട്ടമാണെന്ന് ഞാന്‍ കരുതുന്നു. എന്തുകൊണ്ടാണ് ആളുകള്‍ ഇത് ഇത്ര വലിയ കാര്യമാക്കുന്നതെന്ന് എനിക്കറിയില്ല. രണ്ട് പൂക്കളുടെയോ മരത്തിന്റെയോ മറപറ്റിയുള്ള പ്രണയങ്ങളില്‍ നിന്ന് ചുംബിക്കാന്‍ കഴിയുന്നത് വരെ നമ്മള്‍ എത്തിയിട്ടുണ്ട്! അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ