സെല്‍ഫി ചോദിച്ചപ്പോള്‍ 'ശ്വാസം വിടട്ടെയെന്ന് മാഡം', ഇന്ദ്രന്‍സിനെ കണ്ടുപഠിക്കണം; ആരാധകന്റെ കമന്റിന് മറുപടിയുമായി ലക്ഷ്മി പ്രിയ

സെല്‍ഫി എടുക്കാന്‍ അനുവാദം ചോദിച്ച ആരാധകനോട് ‘ഒന്നു ശ്വാസം വിടട്ടെ’ എന്ന് മറുപടി പറഞ്ഞ് ലക്ഷ്മി പ്രിയ. നടിയുടെ കൂടെ സെല്‍ഫി എടുക്കാന്‍ സാധിക്കാതിരുന്ന ആരാധകന്‍ ഇക്കാര്യം നടിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ കമന്റ് ആയി ഇട്ടതോടെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ലക്ഷ്മി പ്രിയ.

ആരാധകന്റെ കമന്റ്:

‘ഞാന്‍ ഒന്നു ശ്വാസം വിടട്ടെ’, ഒരു സെല്‍ഫി എടുക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ മാഡത്തിന്റെ മറുപടി. കോഴിക്കോട് ടാഗോര്‍ ഓഡിറ്റോറിയത്തില്‍ ഓര്‍മ കാണില്ല. എന്ത് സമയം നിങ്ങള്‍ക്ക് ഇല്ലെങ്കിലും ആരാധന കൊണ്ടാണ് ചോദിച്ചത്. നടന്‍ ഇന്ദ്രന്‍സേട്ടനെ കണ്ട് പഠിക്കണം, ഫോട്ടോ എടുക്കാന്‍ ഏത് തിരക്കിലും എന്തിന് പറയുന്നു ലൊക്കേഷന്‍ വണ്ടി വന്നു നിന്നിട്ട് അതില്‍ തന്റെ ബാഗുകള്‍ വച്ച് കാറില്‍ കയറാതെ വന്ന് ഫോട്ടോക്ക് പോസ് ചെയ്യുന്ന കാഴ്ച്ച ഉണ്ടല്ലോ മാഡം, അതാണ് കണ്ട് പഠിക്കേണ്ടത്. ഇനിയും ഉയരങ്ങളില്‍ എത്തട്ടെ.

ലക്ഷ്മി പ്രിയയുടെ കുറിപ്പ്:

ഡിയര്‍ അനൂപ് ചന്ദ്രന്‍, ഞാന്‍ ഫെയ്‌സ്ബുക്ക് അങ്ങനെ നോക്കാറില്ല, ഇപ്പൊ സോഷ്യല്‍ മീഡിയയില്‍ തീരെ ആക്റ്റീവ് അല്ല. ഇതില്‍ പോസ്റ്റുകള്‍ ഇടുന്നത് എന്റെ ഫെയ്‌സ്ബുക്ക് അഡ്മിന്‍ മനുവും എന്റെ ഭര്‍ത്താവ് ജയ് ദേവും ആണ്. അതുകൊണ്ട് തന്നെ താങ്കളുടെ കമന്റ് ഇപ്പോഴാണ് കാണുന്നത്. അതിനാലാണ് റിപ്ലൈ വൈകിയത് എന്നറിയിച്ചു കൊണ്ടു പറയട്ടെ.

അന്ന് ടാഗോര്‍ ഹാളില്‍ ഞങ്ങള്‍ പ്രോഗ്രാമിന് ഒരുപാട് വൈകിയാണ് എത്തിയത്. അത് താങ്കള്‍ക്കും അറിയാമല്ലോ? അതായത് 9 മണിക്ക് പ്രോഗ്രാം അവസാനിക്കുന്നിടത്ത് ഞങ്ങള്‍ എത്തിയത് 8.55ന് മാത്രമാണ്. രാവിലെ 10.30ന് കൊച്ചിയില്‍ നിന്നു പുറപ്പെട്ട ഞങ്ങള്‍ ഉച്ചക്ക് ലഞ്ചിന് അര മണിക്കൂര്‍ മാത്രമാണ് വണ്ടി നിര്‍ത്തിയത്. അതിഭീകരമായ ബ്ലോക്ക് മൂലം ഒരുപാട് കഷ്ട്ടപ്പെട്ടും വഴി അറിയാതെ ഒരേ വഴി തന്നെ ചുറ്റിക്കറങ്ങിയുമൊക്കെയാണ് അവിടെ എത്തിയത്.

മണിക്കൂറുകളോളം വണ്ടിയില്‍ ഇരുന്നും വഴിയറിയാതെ വിഷമിച്ചും സംഘാടകരോട് എന്തുപറയണം എന്നറിയാതെ ടെന്‍ഷനടിച്ചുമാണ് ഒരുവിധം ആ സമയത്തു അവിടെ എത്തിച്ചേര്‍ന്നത്. നാലു മണിക്കെങ്കിലും എത്തും എന്ന് കരുതി അവര്‍ അവിടെ ഹോട്ടല്‍ വരെ അറേഞ്ച് ചെയ്തിരുന്നു. എന്റെ കുഞ്ഞു മകള്‍ അടക്കം തളര്‍ന്നു പോയിരുന്നു. അങ്ങനെ ഉലകം ചുറ്റും വാലിബന്‍ ആയി എത്തിച്ചേര്‍ന്ന ഉടനെ ആണ് അനൂപ് കാറില്‍ നിന്നു ഇറങ്ങിയ ഉടനെ എന്റെ മുന്നില്‍ വന്നത്.

ശരിക്കും തല കറങ്ങിയത് കൊണ്ടാണ്, ”ഞാനൊന്നു ശ്വാസം വിടട്ടെ” എന്ന് പറഞ്ഞത്. പ്രോഗ്രാം ഹാളില്‍ കയറി 5 മിനിറ്റിന്റെ ഉള്ളില്‍ പരിപാടി അവസാനിക്കുകയും ചെയ്തു. ശേഷം അവിടെ ഉള്ള എന്റെ അടുത്ത് ഫോട്ടോ എടുക്കാന്‍ വന്ന എല്ലാവര്‍ക്കുമൊപ്പം ഞാന്‍ ഫോട്ടോ എടുക്കാന്‍ നിന്നിട്ടുമുണ്ട്. താങ്കള്‍ക്ക് മനസ്സിലായി കാണും എന്ന് കരുതുന്നു. എങ്കിലും താങ്കള്‍ക്ക് എന്നെക്കൊണ്ട് എന്തെങ്കിലും വിഷമം ഉണ്ടായി എങ്കില്‍ ഒരിക്കല്‍ കൂടി ക്ഷമ ചോദിക്കുന്നു.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ