നടി ലക്ഷ്മി രാമകൃഷ്ണന്‍ റിയാലിറ്റി ഷോയില്‍ നിന്ന് ഇറങ്ങി പോയി, കാരണം ഇതാണ്

ഒരു തമിഴ് ചാനലിലെ റിയാലിറ്റി ഷോയില്‍ നിന്ന് അവതാരികയായിരുന്ന നടി ലക്ഷ്മി രാമകൃഷ്ണന്‍ ഇറങ്ങിപ്പോയി. ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള
“സൊല്‍വതെല്ലാം ഉണ്‍മൈ എന്ന പരിപാടിയില്‍ നിന്നാണ് ലക്ഷ്മി ക്ഷുഭിതയായി ഇറങ്ങിപ്പോയത്.

അവതാരകയുടെ സീറ്റിലിരിക്കുന്ന ലക്ഷ്മിയുടെ അടുത്തേക്ക് ക്രൂവിലെ ഒരംഗം വരികയും മാഡത്തിനെതിരെ ആരോ പരാതി നല്‍കിയിട്ടുണ്ടെന്ന് പറയുകയും ചെയ്തു. ഇതു കേട്ട ഉടനെ നടി ക്ഷുഭിതയായി ഷോയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ക്രൂവിലെ അംഗങ്ങള്‍ തിരിച്ചുവരണമെന്ന് അപേക്ഷിച്ചിട്ടും അതൊന്നും ഗൗനിക്കാതെ ലക്ഷ്മി പുറത്തേക്ക് പോവുകയായിരുന്നു. ലക്ഷ്മി ഷോയില്‍ നിന്ന് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

https://www.facebook.com/ZeeTamizh/videos/2209884725703971/

എന്നാല്‍ ഇത് ചാനലിന്റെ റേറ്റിങ് കൂട്ടാനുള്ള പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നും ലക്ഷ്മി അതിന് കൂട്ടു നില്‍ക്കുകയായിരുന്നു എന്നിങ്ങനെയുമുള്ള വിമര്‍ശനങ്ങളുമായി നിരവധി പേര്‍ രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെ ലക്ഷ്മി മറുപടിയുമായി രംഗത്തെത്തി. ഇതൊരു പബ്ലിസിറ്റി സ്റ്റണ്ടല്ല, ഞാന്‍ ഇങ്ങനെ ചെയ്തതില്‍ നിങ്ങളില്‍ എത്ര പേര്‍ എനിക്കെതിരെ ശബ്ദമുയര്‍ത്തുമെന്ന് അറിയില്ലെന്നും ലക്ഷ്മി ട്വീറ്റ് ചെയ്തു.

Read more

ഇതിനു മുന്‍പും ഈ പരിപാടിയില്‍ ഇത്തരം വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കുന്നുവെന്ന പേരില്‍ വ്യക്തികളുടെ സ്വകാര്യ വിഷയങ്ങളെ ചാനലിലൂടെ അവതരിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ക്കെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇത്തരം പരിപാടികളില്‍ മദ്ധ്യസ്ഥത വഹിച്ച് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്നതാണ് അവതാരകരുടെ ജോലി.