സിനിമാകരിയറിന്റെ തുടക്കകാലത്ത് ദിലീപിനെ സഹായിച്ചവരില്‍ പ്രധാനി സംവിധായകന്‍ ലാല്‍ ജോസ് ആയിരുന്നു. നിസാര്‍ സംവിധാനം ചെയ്ത സുദിനം എന്ന സിനിമയില്‍ ദിലീപിന് വേഷം വാങ്ങി കൊടുത്തത് അദ്ദേഹമാണ്. ഇപ്പോഴിതാ, അതേകുറിച്ച് സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകന്‍.
സംവിധായകന്‍ കെ കെ ഹരിദാസ് ഇല്ലാത്തതിനാല്‍ കുറച്ചു ദിവസത്തേക്ക് സെറ്റില്‍ അസോസിയേറ്റായി പോയതായിരുന്നു ലാല്‍ ജോസ്. ഷൂട്ട് അതിവേഗത്തില്‍ പുരോഗമിക്കുന്നതിനിടെ അതിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്ന് ചെയ്യുന്ന സുധീഷിന് ചിലപ്പോള്‍ എത്താന്‍ പറ്റിയേക്കില്ല എന്ന് അറിയുന്നത്. തുടര്‍ന്ന് ദിലീപിനെ വിളിച്ച് വരുത്തുകയായിരുന്നു.
‘ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്റെ മനസ്സില്‍ വരുക ദിലീപ് ആണ്. ഞാന്‍ സംവിധായകനോട് പറഞ്ഞു, ഭയങ്കര ആക്ടര്‍ ആണ് കമല്‍ സാര്‍ അടുത്ത പടത്തില്‍ പ്രധാനവേഷം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്നൊക്കെ. സുധീഷ് എങ്ങാനും എത്തിയാല്‍ ദിലീപിനെ വെറുതെ തിരിച്ചു വിടാന്‍ പറ്റില്ല. ദിലീപിന് മറ്റൊരു വേഷം കൂടി വെക്കണമെന്ന്. അങ്ങനെ രഘു എന്നൊരു കഥാപാത്രവും വെച്ചു. സുധീഷ് വന്നാല്‍ ചെയ്യാന്‍,’
‘അങ്ങനെ രഘു എന്ന കഥാപാത്രത്തിന് എന്ന് പറഞ്ഞ് ദിലീപിനെ വിളിച്ചു, വന്നു. 12 മണി ആയിട്ടും സുധീഷ് വരുന്നില്ല. അങ്ങനെ ദിലീപിനെ കൊണ്ട് ചെയ്യിക്കാമെന്ന് കരുതി മേക്കപ്പ് ചെയ്യാന്‍ പറഞ്ഞു. ഇങ്ങനെയൊരു പ്രധാന വേഷമാണെന്ന് പറഞ്ഞപ്പോള്‍ ദിലീപിന്റെ കണ്ണൊക്കെ നിറഞ്ഞു. അങ്ങനെ മേക്കപ്പ് ചെയ്യാന്‍ തുടങ്ങി,’അപ്പോള്‍ പെട്ടെന്ന് സുധീഷ് വന്നു, വന്നതോടെ ദിലീപിന്റെ ചാന്‍സ് നഷ്ടമായി. ദിലീപ് രഘുവിനെ അവതരിപ്പിച്ചു.