മാമാങ്കം ഒരു വലിയ വാതില്‍ തുറക്കുകയാണ്; ആശംസകളുമായി ലാല്‍ ജോസ്

മമ്മൂട്ടി ചിത്രം മാമാങ്കം തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ഗംഭീര പ്രതികരണങ്ങളാണ് ചിത്രത്തിന് എങ്ങുനിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മാമാങ്കത്തിന് ആശംസകള്‍ കുറിച്ചിരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്.

മാമാങ്കം ഒരു വലിയ വാതില്‍ തുറക്കുകയാണ്. കൂടുതല്‍ വലിയ ക്യാന്‍വാസിലേക്കുളള മലയാള സിനിമയുടെ സഞ്ചാരത്തിനുള്ള വഴി. ഈ ഉത്തരവാദിത്വം ഏറ്റെടുത്ത വേണു കുന്നപ്പള്ളിക്കും ഒപ്പം ഉറച്ചു നിന്ന മമ്മൂക്കക്കും ആശംസകള്‍ അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സാമൂതിരി ഭരണ കാലഘട്ടത്തിലെ ചാവേറുകളുടെ കഥയാണ് ഈ സിനിമ പറയുന്നത്.

55 കോടിയോളം മുതല്‍മുടക്കില്‍ എം പദ്മകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളി ആണ്‌നിര്‍മ്മാണം്. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ ഒരുക്കിയ ഈ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, മാസ്റ്റര്‍ അച്യുതന്‍, പ്രാചി ടെഹ്ലന്‍ എന്നിവരും നിര്‍ണ്ണായകമായ വേഷങ്ങളില്‍ എത്തുന്നുണ്ട്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാല് ഭാഷകളിലായി എത്തുന്ന ചിത്രം ലോകമെമ്പാടും ഏറ്റവുമധികം സ്‌ക്രീനുകളില്‍ ഒരേസമയം റിലീസ് ചെയ്യുന്ന മലയാള ചിത്രമെന്ന നേട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്.
ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എം. ജയചന്ദ്രന്‍ ആണ്. ശങ്കര്‍ രാമകൃഷ്ണന്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം