എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ‘മഹാവീര്യര്‍’ സിനിമയെ പ്രശംസിച്ച് ലാല്‍ജോസ്. ഒരു തവണയുള്ള കാഴ്ച്ച കൊണ്ട് എല്ലാം തുറന്നു വെക്കാത്ത, പില്‍ക്കാലത്ത് ചര്‍ച്ച ചെയ്യപ്പെടുന്ന തരം സിനിമയാണ് ‘മഹാവീര്യര്‍’ എന്ന് അദ്ദേഹം പറയുന്നു. അങ്ങനെയുള്ള ചിത്രങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കണം എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
‘അങ്ങനെയും ചില സിനിമകളുണ്ട്. മഹാവീര്യര്‍ പോലെ. ഒറ്റക്കാഴ്ചയില്‍ എല്ലാം തുറന്ന് വയ്ക്കാത്തവ. പ്രേക്ഷകന്‍ കൂടി ചേര്‍ന്ന് പൂരിപ്പിക്കേണ്ട സമസ്യയാണ് അത്തരം സിനിമകള്‍. ഒരു വേള പിന്നൊരു കാലത്തും ചര്‍ച്ച ചെയ്യപ്പെടുന്നവ. അത്തരം സിനിമകള്‍ക്ക് നമ്മുടെ ശ്രദ്ധയും സപ്പോര്‍ട്ടും വേണം. എബ്രിഡ്, പടം കണ്ട് കഴിഞ്ഞപ്പോള്‍ എനിക്ക് നിന്നോടുള്ള സ്‌നേഹ ബഹുമാനങ്ങള്‍ കൂടിയിട്ടേയുള്ളു’ ലാല്‍ജോസ് പറഞ്ഞു.
Read more
‘1983’, ‘ആക്ഷന്‍ ഹീറോ ബിജു’ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മൂന്നാം തവണ നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രമാണ് ‘മഹാവീര്യര്‍’. ആസിഫ് അലിയും സിനിമയില്‍ പ്രധാന കഥാപാത്രമാകുന്നുണ്ട്. രാജസ്ഥാനിലും കേരളത്തിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സംസ്ഥാന അവാര്‍ഡ് ജേതാവ് ചന്ദ്രു സെല്‍വരാജ് ആണ് ഛായാഗ്രഹണം. ഇഷാന്‍ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. ചിത്ര സംയോജനം മനോജ്, ശബ്ദ മിശ്രണം വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, കലാ സംവിധാനം അനീസ് നാടോടി, വസ്ത്രാലങ്കാരം ചന്ദ്രകാന്ത്, മെല്‍വി ജെ, ചമയം ലിബിന്‍ മോഹനന്‍, മുഖ്യ സഹ സംവിധാനം ബേബി പണിക്കര്‍, പിആര്‍ഒ എ എസ് ദിനേശ്.