ലാല്‍ ജൂനിയര്‍ ചിത്രത്തില്‍ നായകന്‍ ടൊവിനോ, ഒപ്പം സൗബിനും

സൂപ്പര്‍ ഹിറ്റ് ചിത്രം ‘ഡ്രൈവിംഗ് ലൈസന്‍സി’ന് ശേഷം വമ്പന്‍ പ്രൊജക്ടുമായി ലാല്‍ ജൂനിയര്‍. ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിറും പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും മറ്റു വിവരങ്ങളും ഉടന്‍ തന്നെ പുറത്തുവിടും.

മിന്നല്‍ മുരളി, തല്ലുമാല, അജയന്റെ രണ്ടാം മോഷണം തുടങ്ങിയ മെഗാ പ്രോജക്ടുകള്‍ക്ക് ശേഷം എത്തുന്ന ടോവിനോയുടെ മറ്റൊരു ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്. ലാല്‍ ജൂനിയറും ടോവിനോയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഫീല്‍ ഗുഡ് കൊമേഴ്സ്യല്‍ എന്റര്‍ടൈനര്‍ ഗണത്തില്‍ പെടുന്ന ഒരു സിനിമയായിരിക്കും.

സ്റ്റാര്‍ എന്ന ചിത്രത്തിന് ശേഷം സുവിന്‍ സോമശേഖരന്‍ തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. ആല്‍ബിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. യക്സന്‍ നേഹ സംഗീതസംവിധാനം നിര്‍വഹിക്കുന്നു. ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം ലാല്‍ ജൂനിയറും ലാലും ചേര്‍ന്ന് സുനാമി എന്നൊരു ചിത്രവും ഒരുക്കിയിരുന്നു.

Read more

അതേസമയം, മിന്നല്‍ മുരളി ആണ് ടൊവിനോയുടെതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 24ന് റിലീസ് ചെയ്യും. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം എന്ന പ്രത്യേകതയോടെയാണ് മിന്നല്‍ മുരളി എത്തുന്നത്. നെറ്റ്ഫ്‌ളിക്‌സിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.