'ഇത് നമ്മുടെ നാട്ടിലെ ലാല്‍ജോസ്', ട്രെയ്‌ലര്‍ എത്തി; ചിത്രം 18ന് തിയേറ്ററുകളില്‍

പുതുമുഖതാരങ്ങളെ അണിനിരത്തി ഒരുക്കിയ ‘ലാല്‍ജോസ്’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. കബീര്‍ പുഴമ്പ്ര സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 18ന് ആണ് റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണവും സംവിധായകന്‍ തന്നെയാണ് ഒരുക്കുന്നത്.

666 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹസീബ് മേപ്പാട്ട് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിലെ പ്രമുഖ സംവിധായകനായ ലാല്‍ജോസിന്റെ പേരുതന്നെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ എന്നത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്.

സിനിമയെയും സിനിമ പ്രവര്‍ത്തകരെയും ആരാധിച്ചു നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലെ വഴിത്തിരിവാണ് ചിത്രത്തിന്റെ കേന്ദ്ര പ്രമേയം. സസ്‌പെന്‍സും ത്രില്ലും നിറഞ്ഞ ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ് ലാല്‍ജോസ്.

കുടുംബ പ്രേക്ഷകരെയും യൂത്തിനെയും ഒരു പോലെ ആകര്‍ഷിപ്പിക്കുന്ന വളരെ പുതുമയുള്ള ചിത്രം കൂടിയാണ് ലാല്‍ജോസ്. ഒട്ടേറെ വെബ്‌സീരിയലുകളിലൂടെ ശ്രദ്ധേയനായ യുവനടന്‍ ശാരിഖ് ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖ നടി ആന്‍ ആന്‍ഡ്രിയയാണ് നായിക.

ഭഗത് മാനുവല്‍, ജെന്‍സണ്‍, റിസബാവ, കലിങ്ക ശശി, ടോണി, മജീദ്, കലാഭവന്‍ ഹനീഷ്, വിനോദ് കെടാമംഗലം, സാലു കുറ്റനാട്, ദേവി അജിത്ത്, ദേവിക, മാളവിക, ഫജ്ത, രാജേഷ് ശര്‍മ്മ, വി.കെ. ബൈജു എന്നിവരും ബാലതാരങ്ങളായ നിഹാര ബിനേഷ് മണി, ആദിത് പ്രസാദ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

ഛായാഗ്രഹണം-ധനേഷ്, ബിജിഎം-ഗോപി.സുന്ദര്‍, സംഗീതം-ബിനേഷ് മണി, ഗാനരചന-ജോ പോള്‍, മേക്കപ്പ്-രാജേഷ് രാഘവന്‍, കോസ്റ്റ്യൂംസ്-റസാഖ് തിരൂര്‍, ആര്‍ട്ട്-ബിജു പൊന്നാനി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഇ.എ ഇസ്മയില്‍.

പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്-ജബ്ബാര്‍ മതിലകം, പ്രൊഡക്ഷന്‍ മാനേജര്‍-അസീസ് കെ.വി, ലൊക്കേഷന്‍ മാനേജര്‍-അമീര്‍ ഇവെന്‍ട്രിക്ക്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സനു, വിന്റെഷ്, സംഗീത് ജോയ്, പി.ആര്‍.ഒ-പി.ആര്‍ സുമേരന്‍.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം