ഓഗസ്റ്റ് 11ന് റിലീസ് ചെയ്ത ആമിര്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദയ്ക്ക് ഒരാഴ്ച പിന്നിട്ടിട്ടും 50 കോടി പോലും നേടാനായില്ല. . ആറ് ദിവസത്തെ കലക്ഷന്‍ 48 കോടിയാണ്. ആമിറിന്റേതായി ഇതിനു മുമ്പിറങ്ങിയ തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ ആദ്യ ദിനം തന്നെ അന്‍പത് കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. പക്ഷേ പിന്നീട് ചിത്രം ബോക്‌സ്ഓഫിസില്‍ തകര്‍ന്നടിഞ്ഞു. 185 കോടി മുടക്കിയ ലാല്‍ സിങ് ഛദ്ദ ആദ്യ ദിനം 10 കോടി നേടിയിരുന്നു.
ഇതോടെ തുടര്‍ച്ചയായി രണ്ട് ചിത്രങ്ങളാണ് ആമിര്‍ ഖാന്റേതായി ബോക്‌സ്ഓഫിസില്‍ പരാജയപ്പെടുന്നത്. ഇന്ത്യയില്‍ വെള്ളിയാഴ്ച ആമീര്‍ ചിത്രത്തിന്റെ 1300 ഷോകളാണ് റദ്ദാക്കിയത്. 75 കോടിക്കു മുകളില്‍ കലക്ഷന്‍ ഉണ്ടാക്കാന്‍ ചിത്രത്തിന് കഴിയില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.
Read more
തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളില്‍ ചിത്രം മൊഴി മാറ്റിയും പ്രദര്‍ശനത്തിനെത്തിയിരുന്നു. 2018ല്‍ റിലീസ് ചെയ്ത തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാനു ശേഷം റിലീസിനെത്തുന്ന ആമിര്‍ ഖാന്‍ ചിത്രം കൂടിയായിരുന്നു ലാല്‍ സിങ് ഛദ്ദ. ആമിര്‍ ഖാന്‍, കരീന കപൂര്‍ ഖാന്‍, മോന സിങ്, നാഗ ചൈതന്യ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അദ്വൈത് ചന്ദന്‍ ആണ്. ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്.