പൃഥ്വിരാജിനെ നായകനാക്കി അന്തരിച്ച സംവിധായകന്‍ സച്ചി തിരക്കഥ ഒരുക്കിയ “വിലായത്ത് ബുദ്ധ” സിനിമയാകുന്നു. സച്ചിയുടെ അസോസിയേറ്റ് ആയിരുന്ന ജയന്‍ നമ്പ്യാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സച്ചിയുടെ അവസാനത്തെ സിനിമ അയ്യപ്പനും കോശിയിലെയും സഹസംവിധായകനായിരുന്നു ജയന്‍ നമ്പ്യാര്‍.
ജി. ആര്‍. ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ. മറയൂരിലെ കാട്ടില്‍ ഒരു ഗുരുവും അയാളുടെ കൊള്ളക്കാരനായ ശിഷ്യനും തമ്മില്‍ ഒരു അപൂര്‍വമായ ചന്ദനത്തടിക്ക് വേണ്ടി നടത്തുന്ന യുദ്ധത്തിന്റെ കഥയാണ് വിലായത്ത് ബുദ്ധ.
ഈ സിനിമയുടെ പണിപ്പുരയിലിരിക്കെയാണ് സച്ചി ശസ്ത്രക്രിയക്ക് വിധേയനായതും ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതും. തന്റെ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കിയ ശേഷം വിലായത്ത് ബുദ്ധയിലേക്ക് കടക്കാനായിരുന്നു സച്ചിയേട്ടന്‍ പദ്ധതിയിട്ടിരുന്നത്. ഇപ്പോള്‍ ആ സിനിമ താന്‍ ഏറ്റെടുക്കുകയാണ് എന്നാണ് ജയന്‍ നമ്പ്യാര്‍ പറയുന്നത്.
കോവിഡിന് ശേഷം ചിത്രീകരണം ആരംഭിക്കുമെന്നും സച്ചിയേട്ടന്‍ വര്‍ക്ക് ചെയ്ത സിനിമ എന്ന നിലയില്‍ ഇത് വളരെ പ്രത്യേകത നിറഞ്ഞ ഒന്നാണെന്നും ജയന്‍ പറയുന്നു.