വിജയ്‌ക്കൊപ്പം അന്തരിച്ച ക്യാപ്റ്റനും സ്‌ക്രീനിലെത്തും; 'ദ ഗോട്ടി'ല്‍ പുത്തന്‍ പരീക്ഷണങ്ങള്‍, വൈറലായി അപ്‌ഡേറ്റ്

‘ദ ഗോട്ട്’ ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ ഡീ ഏജിങ് ടെക്‌നോളജി ഉപയോഗിച്ച് വിജയ്‌യെ ചെറുപ്പക്കാരനായി കാണാം എന്ന വാര്‍ത്തയും പുറത്തെത്തിയിരുന്നു. അതുകൊണ്ട് തന്നെ ആവേശത്തിലാണ് ആരാധകര്‍. വിജയ്‌യുടെ ഇപ്പോഴത്തെ ലുക്കും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

വെങ്കട് പ്രഭു ചിത്രത്തിനായി മീശയും താടിയും കളഞ്ഞ് ഫുള്‍ ഷേവ് ലുക്കിലാണ് വിജയ് ഇപ്പോള്‍. ഇതിനിടെ എത്തിയ പുതിയൊരു വാര്‍ത്തയാണ് ശ്രദ്ധ നേടുന്നത്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ടെക്‌നോളജിയുടെ സഹായത്തോടെ ചിത്രത്തില്‍ അന്തരിച്ച ക്യാപ്റ്റന്‍ വിജയകാന്തിനെയും ഈ സിനിമയില്‍ എത്തിക്കും എന്നാണ് വിവരം.

അതിനായി വിജയകാന്തിന്റെ കുടുംബത്തിന്റെ അനുവാദം വരെ നിര്‍മ്മാതാക്കള്‍ വാങ്ങിക്കഴിഞ്ഞുവെന്നാണ് വിവരം. ഏറ്റവും പുതിയ ടെക്‌നോളജി ഉപയോഗിച്ച് വിജയകാന്തിനെ സ്‌ക്രീനില്‍ എത്തിക്കും എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. വിവിധ കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന ചിത്രമാണ് ദ ഗോട്ട്.

അതിനാല്‍ ഒരു സീനില്‍ വിജയ്‌ക്കൊപ്പം വിജയകാന്തും പ്രത്യക്ഷപ്പെടും. അതേസമയം, സയന്‍സ് ഫിക്ഷന്‍ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. വിജയ് ഇരട്ട വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

പ്രശാന്ത്, പ്രഭു ദേവ, സ്‌നേഹ, ലൈല, ജയറാം, മീനാക്ഷി ചൗധരി, മോഹന്‍, അജ്മല്‍ അമീര്‍, യോഗി ബാബു തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. എ. ജി. എസ് എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest Stories

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...