ആരെയും വഞ്ചിച്ചിട്ടില്ല, സെലിബ്രിറ്റികള്‍ ആയതിന് ഞങ്ങള്‍ നല്‍കുന്ന വിലയാണിത്; പ്രതികരിച്ച് ലത രജനികാന്ത്

‘കൊച്ചടിയാന്‍’ സിനിമയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ പ്രതികരിച്ച് രജനികാന്തിന്റെ ഭാര്യ ലത രജനികാന്ത്. ചൊവ്വാഴ്ച ബംഗളൂരു മജിസ്‌ട്രേറ്റ് കോടതി കേസില്‍ ലതയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലും 25,000 രൂപ പണമടച്ചുമാണ് കോടതി ലതയ്ക്ക് ജാമ്യം അനുവദിച്ചത്.

‘സെലിബ്രിറ്റികളാകുന്നതിന് ഞങ്ങള്‍ നല്‍കുന്ന വില’ എന്നാണ് ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് ലത രജനികാന്ത് വിഷയത്തില്‍ പ്രതികരിച്ചത്. ”എന്നെ സംബന്ധിച്ചിടത്തോളം, ഇത് ഒരു ജനപ്രിയ വ്യക്തിയെ അപമാനിക്കുന്നതിനും ഉപദ്രവിക്കുന്നതിനും ചൂഷണം ചെയ്യുന്നതിനും ലക്ഷ്യം വച്ചുള്ള കേസാണ്.”

”സെലിബ്രിറ്റികളാകുന്നതിന് ഞങ്ങള്‍ നല്‍കുന്ന വിലയാണിത്. ഇതൊരു ഒരു വലിയ കേസേ അല്ല, പക്ഷേ വാര്‍ത്ത വളരെ വലുതായി മാറി. വഞ്ചനയല്ല, പണവുമായി എനിക്ക് ഒരു ബന്ധവുമില്ല” എന്നാണ് ലത രജനികാന്ത് എഎന്‍ഐയോട് പ്രതികരിച്ചത്.

2015ല്‍ ആണ് ഈ കേസ് ബെംഗളൂരുവിലെ ആഡ് ബ്യൂറോ അഡ്വര്‍ടൈസിങ് കമ്പനി ഫയല്‍ ചെയ്തത്. കൊച്ചടിയാന്‍ സിനിമയുടെ തമിഴ്‌നാട്ടിലെ വിതരണാവകാശം മറ്റൊരു സ്ഥാപനത്തിനു നല്‍കാനായി ലതയുടെ ഉടമസ്ഥതയിലുള്ള മീഡിയ വണ്‍ ഗ്ലോബല്‍ എന്റര്‍ടെയ്ന്‍മെന്റ് ലിമിറ്റഡ് വ്യാജ രേഖയുണ്ടാക്കി എന്നാണ് ആരോപണം.

രജനിയും ദീപിക പദുക്കോണും അഭിനയിച്ച് 2014ല്‍ പുറത്തിറങ്ങിയ കൊച്ചടിയാന്‍, രജനിയുടെ മകള്‍ സൗന്ദര്യയാണ് സംവിധാനം ചെയ്തത്. ഈ ആനിമേറ്റഡ് ആക്ഷന്‍ സിനിമ പൂര്‍ത്തിയാക്കാന്‍ 14 കോടി രൂപ ആഡ് ബ്യൂറോ നല്‍കിയിരുന്നു.

Latest Stories

സൗദി അറേബ്യയുടെ വിശാലമായ മരുഭൂമി ഒരുകാലത്ത് പച്ചപ്പ് നിറഞ്ഞ പറുദീസയായിരുന്നുവെന്ന് പഠനം

മമ്മൂക്ക ജംഗിള്‍ പൊളി, അവസാനത്തെ 30 മിനുറ്റ് വേറെ ലെവല്‍; ഇതിനിടെ 'ബസൂക്ക' അപ്രതീക്ഷിതമായി എയറില്‍!

IPL 2025: എന്തൊരു ആക്രാന്തമാണ് ചീക്കു നിനക്ക്, ആകെ ഉള്ള അടിപൊളി റെക്കോഡും നീ തൂക്കുമോ; രോഹിത്തിന് പണി കൊടുക്കാൻ കോഹ്‌ലി

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; എ സി മൊയ്തീന്‍, എം എം വര്‍ഗീസ് എന്നിവരെ പ്രതി ചേര്‍ക്കാന്‍ അനുമതി, കുറ്റപത്രം ഉടൻ

അമ്പലമുക്ക് വിനീത കൊലക്കേസ്; പ്രതി രാജേന്ദ്രൻ കുറ്റക്കാരൻ, പ്രതിയുടെ മാനസിക നില പരിശോധനാ റിപ്പോർട്ട് തേടി

90 ദിവസത്തേക്ക് തീരുവ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ട്രംപ്; കുതിച്ചുയർന്ന് ഇന്ത്യയുൾപ്പെടെ 75 ഏഷ്യൻ രാജ്യങ്ങളുടെ വിപണികൾ

IPL 2025: ആകാശത്തിന് കീഴിലെ ഏത് റെക്കോഡും ഞാൻ തൂക്കും എന്ന വാശിയാണ് അയാൾക്ക്, ചരിത്രത്തിലേക്ക് കണ്ണുംനട്ട് കോഹ്‌ലി; ലക്ഷ്യമിടുന്നത് വമ്പൻ നേട്ടം

എന്നടാ പണ്ണിവച്ചിരുക്കെ? ലോജിക്കും തേങ്ങയും നോക്കണ്ട.. സര്‍വോപരി തല ഷോ; അജിത്തിന്റെ 'ഗുഡ് ബാഡ് അഗ്ലി'ക്ക് ഗംഭീര പ്രതികരണം

‘മദ്യം കുടിക്കില്ലെന്ന് മന്ത്രിമാര്‍ പ്രതിജ്ഞ ചൊല്ലി കൊടുക്കും, ആളുകളെ കൊണ്ട് കുടിപ്പിക്കും'; അതാണ് സര്‍ക്കാര്‍ നയമെന്ന് കെ മുരളീധരന്‍

അന്ന് കോഹ്‌ലി പറഞ്ഞ വാക്ക് പാലിക്കുമോ? ഒളിമ്പിക്സിൽ ക്രിക്കറ്റ് വരുമ്പോൾ എത്തുന്നത് 6 ടീമുകൾ; റിപ്പോർട്ട് നോക്കാം