റെക്കോഡ് സൃഷ്ടിച്ച് 'ലക്ഷ്മി ബോംബ്'; ഒടിടി റിലീസിന് മുന്നേ 100 കോടി ക്ലബ്ബില്‍

കോവിഡ് ലോക്ഡൗണിനിടെയിലും റിലീസിന് മുന്നേ റെക്കോഡ് സൃഷ്ടിച്ച് അക്ഷയ് കുമാര്‍ ചിത്രം “ലക്ഷ്മി ബോംബ്”. ചിത്രത്തിന്റെ അവകാശത്തിനായി 125 കോടി രൂപയാണ് ഡിസ്‌നി ഹോട്ട്സ്റ്റാര്‍ മുടക്കിയിരിക്കുന്നത്. റെക്കോര്‍ഡ് തുകയ്ക്ക് അക്ഷയ് കുമാര്‍ ചിത്രം ഡിസ്‌നി ഹോട്ട്സ്റ്റാര്‍ വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

സാധാരണയായി 60-70 കോടി രൂപയാണ് ഡിജിറ്റല്‍ സ്ട്രീമിംഗ് തുകയായി ലഭിക്കുക. എന്നാല്‍, ഇത് ഓടിടി പ്രീമിയര്‍ റിലീസ് ആയതിനാലും തീയറ്റര്‍ ഉണ്ടാവാത്തതിനാലും നിര്‍മ്മാതാക്കള്‍ 100 കോടിക്ക് മുകളില്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 125 കോടി രൂപയുടെ ഡിജിറ്റല്‍ റൈറ്റ്‌സ് ബോളിവുഡിലെ ഏറ്റവും ഉയര്‍ന്ന തുകയാണ്.

Read more

രാഘവ ലോറന്‍സ് സംവിധാനം ചെയ്യുന്ന ലക്ഷ്മി ബോംബ് അദ്ദേഹത്തിന്റെ തന്നെ “കാഞ്ചന” എന്ന തമിഴ് ഹൊറര്‍ ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ്. അക്ഷയ് കുമാറിനൊപ്പം കിയാര അദ്വാനി, തുഷാര്‍ കപൂര്‍, തരുണ്‍ അറോറ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.