സംവിധായികയായ ലീന മണിമേഖലയുടെ ‘കാളി’ ഡോക്യുമെന്ററിയുടെ പോസ്റ്ററിനെതിരെ പ്രതിഷേധം ശക്തം. ഹിന്ദു ദേവതയായ കാളി, സിഗരറ്റ് വലിക്കുന്നതായി ചിത്രീകരിക്കുന്ന ഡോക്യുമെന്ററിയുടെ പോസ്റ്ററിനെതിരെ,വലിയ പ്രതിഷേധമാണ് ഉയരുന്നത്. പോസ്റ്റര്‍ ഹിന്ദു ദേവതയെ അപമാനിക്കുന്നതും, മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.
ഇതോടെ് സംവിധായക ലീന മണിമേഖലയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും സോഷ്യല്‍ മീഡിയയില്‍ ശക്തമായി. ചിത്രത്തിന്റെ പോസ്റ്റര്‍ ലീന മണിമേഖല സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് വിവാദം ആരംഭിച്ചത്. കാളി ദേവിയുടെ വേഷം ധരിച്ച ഒരു സ്ത്രീ, സിഗരറ്റ് വലിക്കുന്നതിനോടൊപ്പം അരിവാള്‍, എല്‍.ജി.ബി.ടി.ക്യു പ്ലസ് കമ്മ്യൂണിറ്റിയുടെ പതാക എന്നിവ കയ്യിലേന്തിയിരിക്കുന്നതാണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്.
ഇത് ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് പറഞ്ഞ് ഒരു വിഭാഗം രംഗത്ത് വന്നിരിക്കുകയാണ്.് ‘അറസ്റ്റ് ലീന മണിമേഖല’ എന്ന ഹാഷ്ടാഗ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു തുടങ്ങി.