ലേലം ടു അണിയറയില്‍, ഗോകുല്‍ സുരേഷ് 'കൊച്ചു ചാക്കോച്ചി', ചാക്കോച്ചിയായി സുരേഷ് ഗോപിയും

വര്‍ഷങ്ങള്‍ക്ക് ശേഷം സൂപ്പര്‍ഹിറ്റ് ചിത്രം ലേലത്തിന്റെ രണ്ടാം ഭാഗം എത്തുകയാണ്. നിതിന്‍ രഞ്ജി പണിക്കറാണ് സംവിധാനം ചെയ്യുന്നത്. രഞ്ജി പണിക്കര്‍ തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം സംവിധാനം ചെയ്തത് ജോഷിയായിരുന്നു.

ചിത്രത്തില്‍ തന്റെ മകനും അഭിനയിക്കുന്നതായി സുരേഷ് ഗോപി വെളിപ്പെടുത്തി. ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് സുരേഷ് ഗോപി ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തുന്നത്. ആനക്കാട്ടില്‍ ചാക്കോച്ചി ആയി തന്നെയാണ് സുരേഷ് ഗോപി വേഷമിടുന്നത്. അതേസമയം ചാക്കോച്ചിയുടെ മകനായ “കൊച്ചു ചാക്കോച്ചി” ആയിട്ടാണ് ഗോകുല്‍ സുരേഷ് എത്തുക.

“ഗോകുലിന്റെ ചെറുപ്പം മുതലുളള ആഗ്രഹമാണ് ഈ വേഷം. കുട്ടി ആയിരുന്നപ്പോള്‍ അവന്‍ സ്വയം കൊച്ചു ചാക്കോച്ചി എന്ന് വിളിക്കുമായിരുന്നു. ഇപ്പോള്‍ സിനിമയില്‍ അത് യാഥാര്‍ത്ഥ്യമായിരിക്കുന്നു,” സുരേഷ് ഗോപി പറഞ്ഞു. തിരക്കഥാ രചന നടന്നുകൊണ്ടിരിക്കുകയാണ്.

Latest Stories

സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി റെഡ് ചര്‍ച്ച്; മതേതരത്വത്തിന്റെ വിശാലതയില്‍ ഇഫ്താര്‍ വിരുന്ന്

എമ്പുരാന്‍ കാണാന്‍ ഡ്രസ്സ് കോഡ് ഉണ്ടേ.. ലാലേട്ടന്റെ കാര്യം ഞാനേറ്റു; റിലീസ് ദിവസം പുത്തന്‍ പ്ലാനുമായി പൃഥ്വിരാജ്

വില 10 ലക്ഷത്തിൽ താഴെ; ഇന്ത്യയിൽ കാത്തിരിക്കേണ്ട 5 പുതിയ എസ്‌യുവികൾ!

സൈഡ് നല്‍കാത്ത ബൈക്ക് യാത്രികനെ മദ്യലഹരിയില്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ചാലക്കുടി സ്വദേശി യാസിറും പെണ്‍സുഹൃത്തും കൊച്ചിയില്‍ കസ്റ്റഡിയില്‍

മെസിയുടെ ആവശ്യം ടീമിൽ ഇല്ല, അടുത്ത ലോകകപ്പിൽ എന്താകും എന്ന് കണ്ടറിയണം: സ്റ്റീവ് നിക്കോൾ

പൃഥ്വിക്ക് ഇംഗ്ലീഷ് മനസിലാകുമോ? ഈ മുടിയുടെ രഹസ്യമെന്താ?..; ചിരിപ്പിച്ച് ദീവിയുടെ ചോദ്യങ്ങള്‍, വൈറലാകുന്നു

മുഖ്യമന്ത്രി പ്രകാശനം ചെയ്യാനിരുന്ന പത്താംക്ലാസ് പുസ്തകങ്ങൾ ചോർന്നു

അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ്; ഹര്‍ജി തള്ളി സുപ്രീം കോടതി

'ഐഎൻടിയുസി പിന്തുണച്ചാലും ഇല്ലെങ്കിലും കോൺഗ്രസും കെപിസിസിയും സമരത്തെ പിന്തുണയ്ക്കും'; നിലപാട് വ്യക്തമാക്കി എം എം ഹസൻ

ശിവകോപത്തിന് നിങ്ങള്‍ ഇരയായി തീരും, 'കണ്ണപ്പ' സിനിമയെ ട്രോളരുത്..: നടന്‍ രഘു ബാബു