ലെന അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അല്ല, അവര്‍ പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കാനാവില്ല; നടിക്കെതിരെ ഇന്ത്യന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അസോസിയേഷന്‍

നടി ലെന അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അല്ലെന്ന് ഇന്ത്യന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അസോസിയേഷന്‍. അഭിമുഖങ്ങളില്‍ മാനസികാരോഗ്യത്തെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കാവുന്നതല്ലെന്നും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അസോസിയേഷന്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

ഈഗോ ഇല്ലാതായാല്‍ മൈഗ്രെയ്ന്‍ ഇല്ലാതാകും. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് ഉപയോഗിക്കുന്ന മരുന്നുകള്‍ ആരോഗ്യപ്രശ്‌നമുണ്ടാക്കും എന്നിങ്ങനെയുള്ള വാദങ്ങള്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ലന ഉന്നയിച്ചിരുന്നു. സൈക്ക്യാട്രിക് മരുന്നുകള്‍ ഒരിക്കല്‍ ഉപയോഗിച്ചാല്‍ പിന്നീട് ഉപേക്ഷിക്കാനാകില്ലെന്നും ലെന വാദിച്ചിരുന്നു.

പൂര്‍വ ജന്മത്തിലെ കാര്യങ്ങള്‍ തനിക്ക് ഓര്‍മ്മയുണ്ടെന്നും ലെന പറഞ്ഞിരുന്നു. താനൊരു ബുദ്ധ സന്യാസിയായിരുന്നു. 63-ാമത്തെ വയസില്‍ ടിബറ്റില്‍ വച്ചാണ് മരിച്ചത്. അതുകൊണ്ടാണ് ഈ ജന്മത്തില്‍ തല മൊട്ടയടിച്ചത്, ഹിമാലയത്തില്‍ പോകാന്‍ തോന്നിയതും. മോഹന്‍ലാലിനെ ആത്മീയ ഗുരുവായാണ് കാണുന്നത് എന്നും ലെന പറഞ്ഞിരുന്നു.

ലെനയുടെ വാദങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന അക്കാഡമിക് ക്വാളിഫിക്കേഷന്‍ ഉള്ള ഒരാള്‍ ആണ് എന്ന് പറഞ്ഞുകൊണ്ട് ഇത്തരത്തിലുള്ള അശാസ്ത്രീയത വിളമ്പുന്നത് ശരിയല്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.

ഡിപ്രഷന്‍ മൂലം ആത്മഹത്യയുടെ വക്കില്‍ നിന്ന ലക്ഷക്കണക്കിന് പേരെ രക്ഷിച്ചിട്ടുണ്ട് സൈക്യാട്രിക് മരുന്നുകള്‍. സ്റ്റേബിള്‍ ആയ ശേഷം മെഡിക്കല്‍ അഡൈ്വസ് പ്രകാരം തന്നെ മരുന്ന് നിര്‍ത്തിയവര്‍ ധാരാളമാണെന്ന് ഡോ. ജിനേഷ് പി എസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ