ലിയോ ദാസിന്റെ തേരോട്ടം ഇനി ഒടിടിയിൽ; വിറ്റുപോയത് വമ്പൻ തുകയ്ക്ക്; ഏറ്റവും പുതിയ അപ്ഡേറ്റ്

വലിയ പ്രീ റിലീസ് ഹൈപ്പുമായി വന്ന് ബോക്സ്ഓഫീസ് റെക്കോർഡുകൾ തൂത്തെറിഞ്ഞ സിനിമയാണ് ലോകേഷ് കനകരാജ്- വിജയ് കൂട്ടുക്കെട്ടിലിറങ്ങിയ ‘ലിയോ’.

വിജയിയുടെ കരിയർ ബെസ്റ്റ് പെർഫോർമൻസാണ് ലിയോയിലൂടെ കാണാൻ കഴിഞ്ഞത് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. തിയേറ്ററുകളിൽ ഇപ്പോഴും നിറഞ്ഞ സദസിൽ ഓടികൊണ്ടിരിക്കുകയാണ് ലിയോ.

ഇപ്പോഴിതാ ലിയോയുടെ ഒടിടി റിലീസ് അപ്ഡേഷനുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് ആണ് ലിയോയുടെ ഒടിടി അവകാശം ഏറ്റെടുത്തിരിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെയുണ്ടാവും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നംവബർ അവസാനവാരമായിരിക്കും റിലീസ് ഉണ്ടാവുന്നത്.

ആദ്യ ദിവസം മാത്രം 145 കോടി രൂപയാണ് വേൾഡ് വൈഡ് കളക്ഷൻ ആയി ലിയോ നേടിയത്. ഇത് നിലവിലുള്ള മറ്റെല്ലാ തെന്നിന്ത്യൻ സിനിമകളേക്കാളും വളരെയേറെ മുന്നിലാണ്. എല്ലാ തിയേറ്ററുകളിലും ഹൌസ്ഫുൾ ഷോകളാണ് നടന്നുകൊണ്ടിരിക്കുന്നത്

Read more

തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിച്ചത്