മാത്യുവിനെ അങ്ങനെ വെറുതെ കാസ്റ്റ് ചെയ്തതല്ല ലോകേഷ്; ചർച്ചയായി ചിത്രങ്ങൾ

കളക്ഷൻ റെക്കോർഡുകൾ തിരുത്തി മുന്നേറുകയാണ് ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടലിറങ്ങിയ ലിയോ.മാത്രമല്ല മികച്ച പ്രേക്ഷക പ്രതികരണവും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അതേസമയം മലയാളിയായ മാത്യു തോമസിന്റെ പ്രകടനത്തിന് നിരവധി പ്രശംസകളാണ് കിട്ടികൊണ്ടിരിക്കുന്നത്. വിജയിയുടെ മകനായാണ് ചിത്രത്തിൽ മാത്യു എത്തുന്നത്.

മാത്യുവിനെ ലോകേഷ് കനകരാജ് വെറുതെ കാസ്റ്റ് ചെയ്തതല്ല. കുട്ടിക്കാലത്തെ വിജയിയുടെ രൂപവുമായി നല്ല സാമ്യമാണ് മാത്യുവിന്. സോഷ്യൽ മീഡിയയിൽ രണ്ടുപേരുടെയും ചിത്രങ്ങൾ വെച്ച് ആരാധകർ ഇത് ചർച്ച ചെയ്യുന്നുണ്ട്.

“തന്‍റെ ചിത്രങ്ങള്‍ കണ്ട ശേഷമാണ് ലിയോയിലേക്ക് വിളിച്ചത് എന്നാണ് മാത്യു പറഞ്ഞത്. നേരിട്ടാണ് വിളിച്ചത്. ആദ്യം ആരോ കളിയാക്കാന്‍ ചെയ്തതാണ് എന്നാണ് കരുതിയത്. പിന്നെയാണ് ഒറിജിനല്‍ വിളിയാണെന്ന് മനസിലായത്. ഓഡിഷന്‍ ഒന്നും ഉണ്ടായിരുന്നില്ല.” എന്നാണ് മുൻപ് ഒരു അഭിമുഖത്തിൽ ലോകേഷ് പറഞ്ഞത്.

അതേ സമയം ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പാണ് ലോകേഷ്- വിജയ് കൂട്ടുക്കെട്ടിലിറങ്ങിയ ‘ലിയോ’ നടത്തികൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ലഭിച്ച ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കളക്ഷന്‍ ആയിരുന്നു ലിയോക്ക് ലഭിച്ചത്. ഷാരൂഖ് ഖാന്‍ ചിത്രങ്ങളായ ‘പഠാന്‍’, ‘ജവാന്‍’ എന്നീ ചിത്രങ്ങളെ പിന്നിലാക്കിയാണ് ലിയോയുടെ കുതിപ്പ്. ഇതുവരെ 461 കോടി രൂപയാണ് ചിത്രം ആഗോള കളക്ഷനായി നേടിയിരിക്കുന്നത്. കേരളത്തിൽ നിന്നുമാത്രം 41 കോടി രൂപയാണ് ചിത്രം നേടിയത്.

തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിച്ചത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി