ലിയോയും എലിസ ദാസും തകർത്താടിയ ഗാനം; വീഡിയോ പുറത്തുവിട്ട് ടീം ലിയോ

തിയേറ്ററിൽ ഇപ്പോഴും നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുകയാണ് ലോകേഷ് കനകരാജ്- വിജയ് കൂട്ടുക്കെട്ടിലിറങ്ങിയ ലിയോ. മികച്ച പ്രേക്ഷക പ്രതികരണങ്ങളോടൊപ്പം റെക്കോർഡ് കളക്ഷൻ നേട്ടവും ലിയോ സ്വന്തമാക്കിയിട്ടുണ്ട്.

ചിത്രത്തിന് തിയേറ്ററിൽ ഏറ്റവും കയ്യടി കിട്ടിയ രംഗങ്ങളിൽ ഒന്നായിരുന്നു അനിരുദ്ധ് രവിചന്ദർ സംഗീതം നൽകി വിജയിയും അനിരുദ്ധ് രവിചന്ദറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിലെ മഡോണ സെബാസ്റ്റ്യന്റെയും വിജയിയുടെയും നൃത്തചുവടുകൾക്ക് വലിയ കയ്യടികളാണ് തിയേറ്ററിൽ ലഭിച്ചത്. വിഷ്ണു എടവൻ ആണ് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്.

തിയേറ്റർ സെൻസർ ചെയ്ത് പോയവരികൾ കൂടി ഇപ്പോൾ പുറത്തുവിട്ട ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റിലീസ് ചെയ്ത് ഒരു മണിക്കുറിനുള്ളിൽ 3ലക്ഷം വ്യൂസ് ആണ് ഇതുവരെ ഗാനത്തിന് ലഭിച്ചിരിക്കുന്നത്.  ഇതുവരെ 540 കോടി രൂപയാണ് ആഗോള കളക്ഷനായി ലിയോ സ്വന്തമാക്കിയത്.

Read more

തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിച്ചത്.