മികച്ച അഭിപ്രായം നേടിയിട്ടും തിയേറ്ററില്‍ പരാജയം; തകര്‍ന്ന് വീണ് 'ലെവല്‍ ക്രോസ്'! ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത്

ആസിഫ് അലി, അമല പോള്‍, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘ലെവല്‍ ക്രോസ്’. അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേഷ് പി. പിള്ള നിര്‍മ്മിച്ച് ജീത്തു ജോസഫ് അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് അര്‍ഫാസ് അയൂബ് ആണ്. ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ജൂലൈ 26ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ആകെ നേടിയത് 1.34 കോടി രൂപ മാത്രമാണ് എന്നാണ് ബോക്‌സ് ഓഫീസ് സൈറ്റായ സാക്‌നില്‍ക് പുറത്തുവിട്ടിരിക്കുന്നത്. കേരളത്തില്‍ നിന്നും ഒമ്പത് ലക്ഷം രൂപ മാത്രമേ ചിത്രത്തിന് നേടാനായിട്ടുള്ളു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ തിയേറ്ററിലേക്ക് എത്താതിരിക്കാന്‍ കാരണമായത്.

അതേസമയം, ജീത്തു ജോസഫിന്റെ അസിസ്റ്റന്റുകളില്‍ ഒരാളാണ് അര്‍ഫാസ് അയൂബ്. അര്‍ഫാസ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയതും. സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാല്‍ ചന്ദ്രശേഖര്‍ സംഗീതം ഒരുക്കിയ ആദ്യ മലയാള ചിത്രം കൂടിയാണിത്.

ചായഗ്രഹണം – അപ്പു പ്രഭാകര്‍, എഡിറ്റിംഗ് – ദീപു ജോസഫ്, സംഭാഷണം – ആദം അയൂബ്ബ്, സൗണ്ട് ഡിസൈനര്‍ – ജയദേവ് ചക്കാടത്ത്. കോസ്റ്റ്യൂം – ലിന്റ്റ ജീത്തു. മേക്കപ്പ് – റോണക്സ് സേവ്യര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ – പ്രേം നവാസ്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്