മികച്ച അഭിപ്രായം നേടിയിട്ടും തിയേറ്ററില്‍ തകര്‍ന്നു, നേടാനായത് തുച്ഛമായ തുക; ഇനി ഒ.ടി.ടിയിലേക്ക്, റിലീസ് തിയതി പുറത്ത്

ആസിഫ് അലി, അമല പോള്‍, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘ലെവല്‍ ക്രോസ്’ ഇനി ഒ.ടി.ടിയിലേക്ക്. ജീത്തു ജോസഫിന്റെ പ്രധാന അസിസ്റ്റന്റ് ആയ അര്‍ഫാസ് അയൂബ് ആണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച പ്രതികരണങ്ങള്‍ നേടിയെങ്കിലും സിനിമയ്ക്ക് ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം നടത്താനായിട്ടില്ല.

ജൂലൈ 26ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ആകെ നേടിയത് 1.34 കോടി രൂപ മാത്രമാണ് എന്നാണ് ബോക്സ് ഓഫീസ് സൈറ്റായ സാക്നില്‍ക് പുറത്തുവിട്ട കണക്ക്. ചിത്രം ആമസോണ്‍ പ്രൈമില്‍ ഒക്ടോബര്‍ 13 മുതല്‍ സ്ട്രീമിങ് ആരംഭിക്കും. റിലീസ് ചെയ്ത് രണ്ടര മാസത്തിന് ശേഷമാണ് ചിത്രം ഒ.ടി.ടിയില്‍ എത്തുന്നത്.

അപ്പു പ്രഭാകരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ദീപു ജോസഫാണ് എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്. രമേശ് പിള്ളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിശാല്‍ ചന്ദ്രശേഖര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. സീതാരാമം, ചിത്ത, ഉറിയടി എന്നീ സിനിമകള്‍ക്ക് സംഗീതം നല്‍കിയ വിശാല്‍ സംഗീതം ഒരുക്കിയ ആദ്യ മലയാള ചിത്രം കൂടിയാണിത്.

സംഭാഷണം – ആദം അയൂബ്ബ്, സൗണ്ട് ഡിസൈനര്‍ – ജയദേവ് ചക്കാടത്ത്. കോസ്റ്റ്യൂം – ലിന്റ്‌റ ജീത്തു. മേക്കപ്പ് – റോണക്‌സ് സേവ്യര്‍. അതേസമയം, ജീത്തു ജോസഫിന്റെ അസിസ്റ്റന്റുകളില്‍ ഒരാളാണ് അര്‍ഫാസ് അയൂബ്. അര്‍ഫാസ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയതും.

Latest Stories

നെറ്റിയിലേക്ക് ചുവപ്പ് ലേസര്‍, വേദിയില്‍ നിന്നും ഇറങ്ങിയോടി നിക്ക് ജൊനാസ്; വീഡിയോ

'ഞാനൊരിക്കലും പാർട്ടിയേക്കാൾ വലിയവനല്ല, ഒരിക്കലും പാർട്ടിയേക്കാൾ വലിയവനാകാൻ ശ്രമിച്ചിട്ടുമില്ല'; രാഹുൽ പാർട്ടിയുടെ നോമിനി: ഷാഫി പറമ്പിൽ

പൂജാരയുടെ റോൾ ഇത്തവണ അവൻ ചെയ്യണം, അല്ലെങ്കിൽ പണി പാളുമെന്ന് ഉറപ്പാണ്; തുറന്നടിച്ച് പാർഥിവ് പട്ടേൽ

ദേവികുളം കുറിഞ്ഞി സങ്കേതം പ്രശ്നങ്ങള്‍ പരിഹരിക്കും: അടിയന്തരയോഗം വിളിക്കും; ഉറപ്പുമായി റവന്യു മന്ത്രി കെ രാജന്‍

ബിജെപി വോട്ട് കുത്തനെ കുറയും; ചേലക്കരയും വയനാടും പാലക്കാടും കോൺഗ്രസ്സ് വിജയിക്കും: എ കെ ആന്റണി

ഇനി മേലാൽ ഇങ്ങനെയുള്ള മണ്ടത്തരങ്ങൾ പറയരുത്, പാകിസ്ഥാൻ താരത്തോട് ആവശ്യപ്പെട്ട് രവിചന്ദ്രൻ അശ്വിൻ; കാരണം വിരാട് കോഹ്‌ലി

പൃഥ്വിരാജ് ആയി തെറ്റി പിരിഞ്ഞോ എന്ന് പലരും ചോദിക്കുന്നുണ്ട്.. ബോംബെയില്‍ വീട് ഒക്കെ വാങ്ങിയതല്ലേ; വിശദീകരണവുമായി ലിസ്റ്റിന്‍

ലയണൽ മെസിയോ, ക്രിസ്റ്റ്യാനോ റൊണാൾഡോയോ? ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ഏറ്റവും കൂടുതൽ ഹാട്രിക്കുകൾ നേടിയതാരാണ്?

സരിന്റെ വിമർശനം അച്ചടക്ക ലംഘനം; ചോദ്യം ചെയ്തത് എഐസിസി തീരുമാനമെന്ന് കെപിസിസി

'വിരാടും ബാബറും ഓരേവരിയില്‍ പരാമര്‍ശിക്കപ്പെടേണ്ടവരല്ല, അടുത്തുവന്നിട്ടുള്ളത് ഒരാള്‍ മാത്രം'; ഫഖര്‍ സമനെതിരെ അശ്വിന്‍