'ഇനി നിൻ്റെ കൈ ഒരാണിന് നേരെയും ഉയരരുത്'; മമ്മൂക്കയുടെ ഡയലോഗ്, അതിന് ശേഷമാണ് ശരിക്കും എന്റെ കൈ ഉയർന്നത്: വാണി വിശ്വനാഥ്

തുടക്കം മുതല്‍ അവസാനം വരെ മലയാളി പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച സിനിമയാണ് “മാന്നാര്‍ മത്തായി സ്പീക്കിംഗ്”. നടി വാണി വിശ്വനാഥ് മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച സിനിമ കൂടിയാണിത്. മലയാള നടിമാർക്കിടയിൽ എന്നും വലിയ സ്ഥാനം വാണി വിശ്വനാഥിന് ലഭിച്ചിട്ടുണ്ട്. മലയാളത്തിൽ ആക്ഷൻ നായികയാണ് വാണി വിശ്വനാഥിനെ പ്രേക്ഷകർ കാണുന്നത്.

നായകൻമാരിൽ സുരേഷ് ഗോപിക്കുള്ള മാസ് ഇമേജ് നായികമാരിൽ ലഭിച്ചത് വാണി വിശ്വനാഥിനാണ്. നായകന് ഒപ്പത്തിനൊപ്പം നിൽക്കുന്ന കഥാപാത്രങ്ങൾ വാണിക്ക് ലഭിച്ചു. നടൻ ബാബുരാജിനെ വിവാഹം ചെയ്ത‌ ശേഷമാണ് വാണി വിശ്വനാഥ് കരിയറിൽ സജീവമല്ലാതായത്. മറ്റ് ഭാഷകളിൽ ഇടയ്ക്ക് സിനിമകൾ ചെയ്‌തപ്പോഴും മലയാളത്തിൽ സിനിമകളിൽ തിരഞ്ഞെടുക്കുന്നതിൽ വാണി വലിയ ശ്രദ്ധ നൽകി.

മലയാളത്തിൽ വീണ്ടും സജീവമാകുകയാണ് വാണി വിശ്വനാഥിപ്പോൾ. ഒരു അന്വേഷണത്തിൻ്റെ തുടക്കം ആണ് വാണിയുടെ വരാനിരിക്കുന്ന സിനിമ. സിനിമാ രംഗത്ത് നിന്നും മാറി നിന്നതിനെക്കുറിച്ചും തിരിച്ച് വരവിനെക്കുറിച്ചും സംസാരിക്കുകയാണ് വാണി വിശ്വനാഥ്. മൂവി വേൾഡ് മീഡിയയോടായിരുന്നു താരത്തിന്റെ പ്രതികരണം.

വീണ്ടും തിരക്ക് പിടിച്ച് സിനിമകൾ ചെയ്യണമെന്നില്ലെന്നും നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നും അതിലൂടെ തിരക്കാവുകയാണെങ്കിൽ ആകട്ടെ എന്നാണ് തനിക്കാഗ്രഹമെന്നും വാണി പറയുന്നു. സിനിമകളിൽ നിന്ന് മാറി നിന്ന കാലഘട്ടത്തെക്കുറിച്ചും വാണി സംസാരിച്ചു. മാറി നിന്ന സമയത്ത് സിനിമയെ മിസ് ചെയ്‌തിട്ടില്ല. കാരണം അതിലും സന്തോഷമുള്ള കാര്യത്തിൽ ഏർപ്പെടുമ്പോൾ അത് മിസ്സാവില്ല. ദുഖമുള്ള കാര്യത്തിൽ ഏർപ്പെടുമ്പോഴേ മിസ് ചെയ്യൂ. എൻ്റെ മക്കൾ എനിക്ക് സിനിമയേക്കാൾ കൂടുതൽ സന്തോഷം തന്നതാണെന്നും വാണി പറയുന്നു.

അതേസമയം കിംഗ് എന്ന സിനിമയിലിലെ ഡയലോഗിനെക്കുറിച്ചും വാണി വിശ്വനാഥ് സംസാരിച്ചു. രഞ്ജി പണിക്കർ എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്‌ത പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായിരുന്നു ദി കിങ്ങ്. 1995ൽ പുറത്തിറങ്ങിയ ഈ സിനിമയിൽ ജില്ലാ കളക്‌ടർ ജോസഫ് അലക്സ് ഐ.എ.എസ് ആയാണ് മമ്മൂട്ടി എത്തിയത്. കിങ്ങിൽ അസിസ്റ്റൻ്റ് കലക്‌ടർ അനുരാ മുഖർജി ഐ.എ.എസായി എത്തിയത് വാണി വിശ്വനാഥ് ആയിരുന്നു.

മമ്മൂക്കയെ അടിക്കാനായോങ്ങുമ്പോൾ ഇനി നിൻ്റെ കൈ ഒരാണിന് നേരെയും ഉയരരുതെന്ന അദ്ദേഹത്തിൻ്റെ ഡയലോഗുണ്ട്. പക്ഷെ ആ പടത്തിന് ശേഷമാണ് സിനിമയിൽ തൻ്റെ കൈ ഉയർന്നതെന്നും വാണി പറയുന്നു. തെലുങ്കിൽ വിജയശാന്തി മാം പൊലീസ് വേഷങ്ങൾ ചെയ്യുമ്പോൾ ഞാനവിടെ ഗ്ലാമർ വേഷങ്ങളാണവിടെ ചെയ്‌ത്‌ കൊണ്ടിരുന്നത്. ഇങ്ങനെ എനിക്കൊക്കെ ചെയ്യാൻ പറ്റുമോ എന്ന് അന്ന് തോന്നിയിട്ടുണ്ട്. പിന്നീട് മലയാളത്തിലേക്ക് വന്ന് തനിക്ക് അത്തരം കഥാപാത്രങ്ങൾ ലഭിച്ചെന്നും വാണി വിശ്വനാഥ് പറയുന്നു.

Latest Stories

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം