വെറൈറ്റി സിനിമയുമായി മോഹന്‍ലാലും ലിജോയും; കാത്തിരുന്ന സിനിമയുടെ പേര് ഇതാണ്...

മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശേരി കോംമ്പോ വരുന്നു എന്ന് പ്രഖ്യാപിച്ചതു മുതല്‍ സിനിമയുടെ അപ്‌ഡേറ്റുകള്‍ക്കായി സിനിമാസ്വാദകര്‍ കാത്തിരിക്കുകയായിരുന്നു. സിനിമയുടെ പേര് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘മലൈക്കോട്ടൈ വാലിബന്‍’ എന്നാണ് ചിത്രത്തിന്റെ പേര്.

ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവ് ലിമിറ്റഡിനോടൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണാസ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. പ്രതിഭയും പ്രതിഭാസവും ഒന്നിക്കുന്നു എന്ന കുറിപ്പോടെയാണ് സിനിമ പ്രഖ്യാപിച്ചത്. ഒരു കുറിപ്പോടെയാണ് ചിത്രത്തിന്റെ പേര് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

കുറിപ്പ്:

മലയാളക്കര ഒന്നാകെ ആഘോഷിച്ച മോഹന്‍ലാല്‍-ലിജോ ജോസ് ചിത്രത്തിന്റെ ആദ്യ ടൈറ്റില്‍ പോസ്റ്ററിതാ. ഈ നിമിഷത്തില്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷവും അതോടൊപ്പം കൗതുകവും ഞങ്ങള്‍ക്കുണ്ട്. സിനിമയുടെ വെള്ളി വെളിച്ചത്തിലേക്കുള്ള ആദ്യ കാല്‍വെയ്പ് തന്നെ ഏറ്റെടുത്തതില്‍ മനസു നിറഞ്ഞ നന്ദിയും സ്‌നേഹവും രേഖപ്പെടുത്തുന്നു. പ്രതിഭയും പ്രതിഭാസവും ഒന്നാകുന്ന നല്ല നാളെയുടെ, കാത്തിരിപ്പിന്റെ തുടക്കമായി ഞങ്ങളിതിനെ കാണുന്നു.

ഒരു രാത്രി കൊണ്ടോ ഒരാഴ്ച കൊണ്ടോ കനവില്‍ നെയ്യുന്ന സ്വപ്നമല്ല സിനിമ. ദിവസങ്ങളുടെ ചിലപ്പോള്‍ വര്‍ഷങ്ങളുടെ ശ്രമഫലമാണ് നമ്മളീ കാണുന്ന സിനിമ. പ്രതിഭയും പ്രതിഭാസവും ഒന്നാകുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയുടെ ഭാരം എത്രത്തോളമുണ്ടെന്ന പൂര്‍ണ ബോധ്യത്തില്‍ ഞങ്ങളിവിടെ തുടക്കം കുറിക്കുകയാണ്. അണിയറയില്‍ തകൃതിയായി വേണ്ട ചേരുവകള്‍ കൂട്ടിയും കുറച്ചും പാകമാക്കി കൊണ്ടിരിക്കുന്നു.

മലയാളത്തിന്റെ നടന വൈഭവം ശ്രീ മോഹന്‍ലാലും ഓസ്‌കര്‍ വേദിയില്‍ മലയാള സിനിമയെ എത്തിച്ച ശ്രീ ലിജോ ജോസ് പെല്ലിശേരിയും കൈ കോര്‍ക്കുമ്പോള്‍ എന്ത് അത്ഭുതമാണ് സംഭവിക്കാന്‍ പോകുന്നതെന്ന കൗതുകം എല്ലാവരെയും പോലെ തന്നെ ഞങ്ങള്‍ക്കുമുണ്ട്. ഇന്ത്യന്‍ സിനിമയുടെ പ്രതിബിംബമായി മാറിയ ഈ രണ്ടു പ്രതിഭകളുടെ കൂടെ തുടക്കമിട്ടതില്‍ ഏറെ അഭിമാനം. ജോണ്‍ ആന്‍ഡ് മേരി ക്രീയേറ്റീവ്‌സ് ലിമിറ്റഡിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ഈ യാത്രയില്‍ ഒന്നിച്ചുണ്ട്. നല്ല സിനിമകള്‍ എന്നും ചരിത്രത്തിന്റെ ഭാഗമാണെന്ന ബോധ്യത്തില്‍ ഞങ്ങളിതാ യാത്ര തുടരുകയാണ്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ