'ആമേന്‍'; കലിംഗ ശശിയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് ലിജോ ജോസ് പെല്ലിശ്ശേരി

അന്തരിച്ച പ്രമുഖ നടന്‍ കലിംഗ ശശിയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. “ആമേന്‍” എന്നായിരുന്നു കലിംഗ ശശിയുടെ ചിത്രം പങ്കുവെച്ച് അദ്ദേഹം കുറിച്ചത്.

കലിംഗ ശശിയുടെ അഭിനയജീവിതത്തിലെ മറക്കാനാകാത്ത കഥാപാത്രങ്ങളിലൊന്നാണ് ആമേന്‍ സിനിമയിലെ ചാച്ചപ്പന്‍. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചിത്രത്തിലെ കലിംഗ ശശിയുടെ ഹാസ്യരംഗങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ വക തരുന്നവയാണ്.

Amen

Posted by Lijo Jose Pellissery on Monday, 6 April 2020

Read more

ആമേന്‍ സിനിമയില്‍ അദ്ദേഹത്തിനൊപ്പം അഭിനയിച്ച ചെമ്പന്‍ വിനോദും ഫെയ്‌സ്ബുക്കിലൂടെ ആദരാഞ്ജലികള്‍ നേര്‍ന്നു. വി. ചന്ദ്രകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. പാലേരി മാണിക്യം കേരള കഫേ, വെള്ളിമൂങ്ങ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു.