ഈ.മ.യൗ റിലീസ് മാറ്റിവെച്ചതിന്റെ കാരണം വ്യക്തമാക്കി സംവിധായകന്‍

ഈ.മ.യൗവിന്റെ റിലീസ് മാറ്റി വെച്ചതിന്റെ കാരണം വ്യക്തമാക്കി സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരി. റിലീസ് തീയതി രണ്ടു തവണ മാറ്റിയതിന്റെ കാരണം ഫെയ്‌സ്ബുക്കിലൂടെയാണ് സംവിധായകന്‍ വ്യക്തമാക്കിയത്. ഈ.മ.യൗ.വിന് കണ്‍ട്രി വൈഡ് റിലീസ് നല്‍കുവാനാണ് റിലീസ് തിയതി മാറ്റിയതിന് കാരണം. പ്രിവ്യു ഷോയില്‍ നിന്നും ലഭിച്ച പ്രതീക്ഷയനുസരിച്ച് സിനിമയെ കൂടുതല്‍ വലിയ വേദിയിലും പ്രേക്ഷകരിലേക്കും എത്തിക്കാനുള്ള നിര്‍മാതാക്കളുടെയും സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെയും തീരമാനമാണിതെന്നും പല്ലിശ്ശേരി വ്യക്തമാക്കി.

ഈ.മ.യൗ. പ്രിവ്യു ഷോയില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ച സ്‌നേഹവും അഭിപ്രായങ്ങളും പ്രതീക്ഷകള്‍ക്കും ഒരുപാട് മുകളിലാണ് അതുകൊണ്ട് തന്നെ അര്‍ഹിക്കുന്ന തരത്തിലുള്ള ഒരു കണ്‍ട്രി വൈഡ് റിലീസ് നല്‍കുവാന്‍ ഉള്ള നിര്‍മാതാക്കളുടെ തീരുമാനം സിനിമയെ കൂടുതല്‍ വലിയ വേദിയിലും പ്രേക്ഷകരിലേക്കും എത്തിക്കാനുള്ള ഞങ്ങളുടെ കൂട്ടായ തീരുമാനം കൂടിയാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. അതേസമയം, റിലീസ് നീട്ടി വെച്ചതിന് പ്രേക്ഷകരോട് ക്ഷമ ചോദിക്കാനും പല്ലിശ്ശേരി മറന്നില്ല.

പല്ലിശ്ശേരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഈ.മ.യൗ. പ്രിവ്യു ഷോയില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ച സ്‌നേഹവും അഭിപ്രായങ്ങളും പ്രതീക്ഷകള്‍ക്കും ഒരുപാട് മുകളിലാണ് അതുകൊണ്ട് തന്നെ അര്‍ഹിക്കുന്ന തരത്തിലുള്ള ഒരു കണ്‍ട്രി വൈഡ് റിലീസ് നല്‍കുവാന്‍ ഉള്ള നിര്‍മാതാക്കളുടെ തീരുമാനം സിനിമയെ കൂടുതല്‍ വലിയ വേദിയിലും പ്രേക്ഷകരിലേക്കും എത്തിക്കാനുള്ള ഞങളുടെ കൂട്ടായ തീരുമാനം കൂടിയാണ്. കാത്തിരുന്ന ഓരോ പ്രേക്ഷകനോടും റിലീസ് നീട്ടി വെച്ചതിന് ഞങ്ങളെല്ലാവരും ക്ഷമ ചോദിക്കുന്നു. ഈ.മ.യൗ. ഏറ്റവും നല്ല രീതിയില്‍ നിങ്ങള്ക്ക് മുന്നിലെത്തിക്കാന്‍ കഴിയുന്ന ഒരു തിയതി കണ്ടെത്തി ഞങ്ങളുടനെ അറിയിക്കാം കൂട്ടുകാരെ.

നന്ദി
ലിജോ ജോസ് പെല്ലിശ്ശേരി
രാജേഷ് ജോര്‍ജ് കുളങ്ങര

വെള്ളിയാഴ്ചയായിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. പിന്നീട് റിലീസ് മാറ്റിവെക്കുകയായിരുന്നു. അടുത്ത തിയതി എന്നാകുമെന്നതിനെ കുറിച്ച് കൃത്യമായ അറിവ് ലഭിച്ചിട്ടില്ല. അടുത്ത വെള്ളിയാഴ്ച്ചയാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം സിനിമയുടെ പ്രിവ്യു ഉള്‍പ്പെടെ ലുലു മാളിലെ പിവിആര്‍ സിനിമാസില്‍ നടത്തിയിരുന്നു.

നേരത്തെ പ്രിവ്യു ഷോ നടത്തിയപ്പോഴും ആദ്യം നിശ്ചയിച്ച സമയത്ത് നടത്താന്‍ കഴിഞ്ഞിരുന്നില്ല. ക്യൂബിലേക്കുള്ള അപ്ലോഡിംഗിലുണ്ടായ പിഴവായിരുന്നു പ്രിവ്യു ഷോ വൈകാനുള്ള കാരണം.

https://www.facebook.com/lijojosepellissery/posts/10155077273432452

Latest Stories

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര