അന്നും ഇന്നും; 35 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ഒരു ഒത്തുകൂടല്‍; ചിത്രം പങ്കുവെച്ച് ലിസി

മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരേ ഫ്രെയിമില്‍ സംവിധായകന്‍ ജോഷിക്കും നടി നദിയ മൊയ്തുവിനുമൊപ്പം വന്നതിന്റെ സന്തോഷം പങ്കുവെച്ച് നടി ലിസി. മണിയന്‍പിള്ള രാജുവിന്റെ മകന്‍ സച്ചിന്റെ വിവാഹ വിരുന്നിലാണ് ഇവര്‍ വീണ്ടും കണ്ടത്. ചടങ്ങിനിടെ പകര്‍ത്തിയ ചിത്രവും 35 വര്‍ഷം മുമ്പ് “ഒന്നിങ്ങു വന്നെങ്കില്‍” എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നു പകര്‍ത്തിയ, തങ്ങള്‍ ഒന്നിച്ചുള്ള പഴയ ചിത്രവും ലിസി പങ്കു വെച്ചു.

“അന്നും ഇന്നും, ജോഷി സാറിനെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കണ്ടത്. മണിയന്‍പിള്ള രാജു ചേട്ടന്റെ മകന്റെ വിവാഹ സത്ക്കാരത്തില്‍ വെച്ചാണ് അദ്ദേഹത്തെ കണ്ടത്. നാദിയയേയും ജോഷി സാറിനേയും ഒരുമിച്ച് കണ്ടത് 35 വര്‍ഷത്തിന് മുമ്പ് ഒന്നിങ്ങു വന്നെങ്കില്‍ എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു.” ചിത്രം പങ്കുവെച്ച് ലിസി കുറിച്ചു.

തിരുവനന്തപുരം ശംഖുമുഖം ദേവി ക്ഷേത്രത്തില്‍ വച്ചായിരുന്നു മണിയന്‍ പിള്ള രാജുവിന്റെ മകന്‍ സച്ചിനും ഐശ്വര്യ പി. നായരും തമ്മിലുള്ള വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തതെങ്കിലും ദമ്പതികള്‍ക്ക് ആശംസകള്‍ അറിയിക്കാന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഒന്നടങ്കം എത്തിയിരുന്നു.

Latest Stories

'അവനൊക്കെ ഓവര്‍റേറ്റഡ് കളിക്കാരനാണെന്ന് ഞാന്‍ പണ്ടേ പറഞ്ഞതാണ്, തോല്‍വിയായിട്ടും ഇപ്പോഴും അവനെ ചുമന്നുനടക്കുകയാണ്'; തുറന്നടിച്ച് മുന്‍ സെലക്ടര്‍

ഡിസംബറിലെ 'പ്ലെയര്‍ ഓഫ് ദ മന്ത്'; നോമിനികളെ പ്രഖ്യാപിച്ച് ഐസിസി

സംസ്ഥാന സ്‌കൂള്‍ കലോത്സവം; തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ സ്‌ട്രൈക്കറുമായി വേർപിരിയുന്നു

സര്‍ജറി ചെയ്ത തുന്നിക്കെട്ടലുകളുമായി നടി ചൈതന്യ; സംഭവിച്ചത് ഇതാണ്..

ആ താരം ടീമിനെ ചതിച്ചു, പാതി വഴി വരെ എത്തിച്ചിട്ട് അവസാനം അവൻ ഒളിച്ചോടി; ഗുരുതര ആരോപണവുമായി സബ കരിം

ആഷസിനാണോ, ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കാണോ കൂടുതല്‍ ജനപ്രീതി?; വൈറലായി റിക്കി പോണ്ടിംഗിന്റെ മറുപടി

പാര്‍ട്ടി സമിതി അന്വേഷണം നടത്തുന്നുണ്ട്; ഐസി ബാലകൃഷ്ണനെതിരെ പൊലീസ് അന്വേഷണം എന്തിനെന്ന് കെ സുധാകരന്‍

ഡൽഹി പോളിങ്ങ് ബൂത്തിലേക്ക്; നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്, പെരുമാറ്റ ചട്ടം നിലവിൽ വന്നു

ആ കാര്യത്തിൽ പന്ത് സഞ്ജുവിന്റെ മുന്നിൽ തോൽക്കും, യാതൊരു സംശയവും ഇല്ല; വെളിപ്പെടുത്തി സഞ്ജയ് ബംഗാർ