'ദസറ' മുതല്‍ 'തുറമുഖം' വരെ.. ഈ ആഴ്ച നാല് ചിത്രങ്ങള്‍ ഒ.ടി.ടിയില്‍

ഈ ആഴ്ച ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ സ്ട്രീമിംഗ് ആരംഭിക്കാനൊരുങ്ങി നാല് ചിത്രങ്ങള്‍. നാല് ഭാഷകളിലുള്ള നാല് ചിത്രങ്ങളാണ് ഏപ്രില്‍ 27, 28 തിയതികളിലായി വിവിധ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസിന് ഒരുങ്ങുന്നത്. തെലുങ്ക് ചിത്രം ‘ദസറ’ മുതല്‍ മലയാള ചിത്രം ‘തുറമുഖം’ വരെ ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തും.

നാനിയുടെ ആദ്യ 100 കോടി ചിത്രമായ ‘ദസറ’ ഏപ്രില്‍ 27ന് നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്യും. തിയേറ്റര്‍ പ്രിന്റില്‍ നിന്നും ഒഴിവാക്കിയ 12 മിനിറ്റോളം വരുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ എത്തുക. മാര്‍ച്ച് 30ന് ആയിരുന്നു ചിത്രം തിയേറ്ററില്‍ എത്തിയത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത ചിത്രംകല്‍ക്കരി ഖനികളുടെ പശ്ചാത്തലത്തിലാണ് കഥ പറഞ്ഞത്.

ചിമ്പു ചിത്രം ‘പത്തുതല’ ആമസോണ്‍ പ്രൈമില്‍ ഏപ്രില്‍ 27ന് സ്ട്രീമിംഗ് ആരംഭിക്കും. ഒബെലി എന്‍. കൃഷ്ണ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് പത്തുതല. മാര്‍ച്ച് 30ന് ആയിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. കന്നഡ ചിത്രമായ മഫ്തിയുടെ റീമേക്കാണ് ഈ ചിത്രം. 50 കോടിയോളം ചിത്രം കളക്ഷന്‍ നേടിയിരുന്നു.

നിവിന്‍ പോളി ചിത്രം ‘തുറമുഖം’ ഈ മാസം 28ന് സോണി ലിവില്‍ സ്ട്രീം ചെയ്യും. മാര്‍ച്ച് 10ന് ആയിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ധാരാളം പ്രതിസന്ധികള്‍ക്ക് ശേഷമായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. രാജീവ് രവി സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ എത്തിച്ചത് ലിസ്റ്റിന്‍ സ്റ്റീഫനാണ്.

പ്രിയങ്ക ചോപ്രയുടെ സിറ്റാഡില്‍ 28ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. പ്രിയങ്ക ചോപ്ര ജോനാസും റിച്ചാര്‍ഡ് മാഡനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സീരീസില്‍ സ്റ്റാന്‍ലി ടുച്ചിയും ലെസ്ലി മാന്‍വില്ലെയും അഭിനയിക്കുന്നു. ലോകമെമ്പാടുമുള്ള 240ലധികം രാജ്യങ്ങളില്‍ സിറ്റാഡല്‍ ലഭ്യമാകും.

Latest Stories

'ലോകേഷ് ഒരിക്കലും അങ്ങനെയൊരു കാര്യം ചെയ്യുമെന്ന് കരുതുന്നില്ല, കാരണം അത് വളരെ അപകടകരമാണ്'; റോളക്‌സ് അപ്‌ഡേറ്റുമായി സൂര്യ

'പാതിരാ നാടകം അരങ്ങിൽ എത്ത് മുമ്പ് പൊളിഞ്ഞു'; അഴിമതി പണപെട്ടി ഇരിക്കുന്നത് ക്ലിഫ് ഹൗസിൽ: വിഡി സതീശന്‍

അവനെ നിലനിർത്താൻ മാനേജ്മെന്റ് ആഗ്രഹിച്ചതാണ്, പക്ഷെ അദ്ദേഹം ടീം വിടുമെന്ന് തുറന്നടിച്ചു...; സൂപ്പർ താരത്തെക്കുറിച്ച് ആകാശ് ചോപ്ര, ആരാധകർക്ക് ഷോക്ക്

അവസാനഘട്ടത്തില്‍ ട്രംപും കമലയും ഒപ്പത്തിനൊപ്പം; വിധിനിര്‍ണയിക്കുക സ്വിങ് സ്റ്റേറ്റുകള്‍; നേരിയ മുന്‍തൂക്കം ട്രംപിന്; അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ആകാംക്ഷ

അഞ്ച് ദിവസം ഉറങ്ങിയിട്ടില്ല, ബുദ്ധിമുട്ടുകള്‍ പറയുമ്പോള്‍ അവര്‍ പറയുന്നത് സന്തോഷത്തോടെയിരിക്കാനാണ്: രാധിക ആപ്‌തെ

'നടന്നത് സാധാരണ പരിശോധന, എന്തിനാണിത്ര പുകിൽ'; പൊലീസ് റെയ്ഡ് കോണ്‍ഗ്രസ് അട്ടിമറിച്ചുവെന്ന് എംബി രാജേഷ്

'ഗർഭിണിയായപ്പോൾ ഞെട്ടി, അമ്മയാകാൻ ആഗ്രഹിച്ചിട്ടില്ല'; സന്തോഷത്തോടെയിരിക്കാൻ പറയുന്നവരെ ഇടിക്കാൻ തോന്നുന്നു

ഇസ്രയേല്‍ പ്രതിരോധമന്ത്രി യൊഹാവ് ഗലാന്റിനെ പുറത്താക്കി; കടുത്ത നടപടിയുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു; ഇസ്രായേല്‍ കാറ്റ്‌സ് പുതിയ പ്രതിരോധ മന്ത്രി

ഐപിഎല്‍ 2025 താര ലേലം: രജിസ്റ്റര്‍ ചെയ്ത കളിക്കാര്‍ 1574, വേദിയും തിയതിയും പുറത്ത്

ജസ്പ്രീത് ബുംറയും ഷഹീന്‍ ഷാ അഫ്രീദിയും ഒരു ടീമിനായി കളിക്കും!